
പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിമാര്‍ക്ക് കഴിയില്ലെന്ന് പ്രധാനമന്ത്രി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ എതിര്‍ക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാംലീല മൈതാനത്ത് ബി ജെ പിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമം പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പീഡിതരുടെ ഉന്നമനത്തിനായാണ്. ഇത് എല്ലാവരുടെയും വിശ്വാസത്തിനായി ശ്രമിക്കുന്ന സര്‍ക്കാരാണ്. പ്രതിപക്ഷം സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുന്നു. അര്‍ബന്‍ നക്‌സലുകള്‍ മുസ്ലിമുകളെ തെറ്റിദ്ധരിപ്പിക്കുന്നു. നുണകളില്‍ വീണുപോകരുതെന്നും മോദി പറഞ്ഞു.
സര്‍ക്കാരിന് ആരോടും പക്ഷപാതമില്ല. പ്രതിപക്ഷം പാര്‍ലമെന്റിനെ ബഹുമാനിക്കണം. വികസന പദ്ധതികളില്‍ ആരോടെങ്കിലും മതം ചോദിച്ചിട്ടുണ്ടോ?. വികസന പദ്ധതി നടപ്പാക്കിയപ്പോള്‍ ഹിന്ദുവാണോ മുസ്ലിം ആണോ എന്നത് ആരെങ്കിലും ചോദിച്ചുവോ? കോളനികളിലെ ജനങ്ങള്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കിയപ്പോള്‍ ആരെങ്കിലും അവരോട് മതം ചോദിച്ചോ? രേഖകളുടെ പേര് പറഞ്ഞു മുസ്ലിങ്ങളെ ഭീതിപ്പെടുത്തുന്നത് എന്തിനാണെന്നും പ്രധാനമന്ത്രി ചോദിച്ചു. െ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തന്റെ കോലം കത്തിച്ചോളു. ദരിദ്രന്റെ മുതല്‍ കത്തിക്കരുത്. ബിജെപി സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ ‘നിങ്ങള്‍ അമ്പലത്തില്‍ പോകുന്നവരാണോ പള്ളിയില്‍ പോകുന്നവരാണോ’ എന്ന് ചോദിച്ചില്ല.
ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഈ രാജ്യത്തിന്റെ മക്കളാണെന്നും വിദ്യാഭ്യാസമുള്ള മുസ്ലിം സമൂഹം പൗരത്വനിയമം വായിച്ചു നോക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മില്‍ വ്യത്യാസമുണ്ട്. പൗരത്വനിയമം മൂലം ഒറ്റ ഇന്ത്യക്കാരനും പൗരത്വം നഷ്ടമാകില്ല. പൗരത്വ നിയമഭേദഗതിയോ എന്‍ ആര്‍ സിയോ ഇന്ത്യന്‍ മുസ്ലിങ്ങളെ ബാധിക്കില്ല. അഭയാര്‍ഥികളായി എത്തുന്ന ന്യൂനപക്ഷക്കാരെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടത് മന്‍മോഹന്‍ സിംഗ് ആണ്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിമാര്‍ക്ക് കഴിയില്ലെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
