
ജാമിയ മിലിയ സര്‍വകലാശാലയില്‍ പോലീസ് നരനായാട്ട് തുടരുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പോരാട്ടം നടക്കുന്ന ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയില്‍ പോലീസിന്റെ നരനായാട്ട് തുടരുന്നതായാണ് റിപ്പോര്‍ട്ട്. സര്‍വ്വകലാശാലക്കകത്തു കയറിയ പോലീസ് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയാണ്. വെടിവെപ്പു നടന്നതായും റിപ്പോര്‍ട്ടുണ്ട്.
തെക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുകയാണ്. അഞ്ചു ബസുകളും ഫയര്‍ ഫോഴ്സ് സേനയുടെ രണ്ടു വാഹനങ്ങളും, മറ്റ് സ്വകാര്യ വാഹനങ്ങളും പ്രക്ഷോഭകര്‍ തീയിട്ടു. പോലീസ് തന്നെയാണ് വാഹനങ്ങള്‍ കത്തിച്ചതെന്നും വാര്‍ത്തയുണ്ട്. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ജാമിയയിലെ പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി.
