
പൗരത്വ ഭേദഗതി ബില്ലില്‍ ബിഎസ്പി നിലപാടിനെതിരെ പുതിയ പാര്‍ട്ടിയുമായി ചന്ദ്രശേഖര്‍ ആസാദ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പൗരത്വ ഭേദഗതി ബില്ലിനോട് ബിഎസ്പി സ്വീകരിച്ച നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് യുപിയിലെ ദളിത് നേതാവും ഭീം ആര്‍മി കണ്‍വീനറുമായ ചന്ദ്രശേഖര്‍ ആസാദ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പുവേളകളില്‍ ബിഎസ്പിയെയാണ് ആസാദ് പിന്തുണച്ചിരുന്നത്. പൗരത്വ ഭേദഗതി ബില്ലില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ രാജ്യസഭയില്‍ നിന്നുള്ള രണ്ട് ബിഎസ്പി എംപിമാരാണ് സഭയിലുണ്ടായിരുന്നത്. ദളിതരും ആദിവാസികളും മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ഐക്യമെന്ന ഭീം ആര്‍മിയുടെ നിലപാടിനു വിരുദ്ധമാണെന്നും ഇതിലൂടെ അവര്‍ ബാബാ സാഹിബ് (അംബേദ്കര്‍), കാന്‍ഷിറാം എന്നിവരെ മാത്രമല്ല മുഴുവന്‍ ബഹുജന്‍ സമാജിനെയും വഞ്ചിച്ചു എന്നുമാണ് വിമര്‍ശനം. നേരത്തെയും പല തവണ മായാവതി ബി.ജെ.പിയെ സഹായിച്ചിട്ടുണ്ട്. ഇത് ചെയ്യുന്നതിലൂടെ അവര്‍ ബഹുജന്‍ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും ആസാദ് ആരോപിച്ചു.
