
നിര്‍ഭയ : പ്രതികളുടെ ദയാഹര്‍ജി തള്ളി, ഏഴാം വാര്‍ഷികനാളില്‍ തൂക്കിലേറ്റും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വധശിക്ഷക്കു വിധിക്കപ്പെട്ട ഡല്‍ഹി കൂട്ട ബലാത്സംഗകേസിലെ പ്രതികളുടെ ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാര്‍ തള്ളി. ഒരു കാരണവശാലും പ്രതികള്‍ ദയ അര്‍ഹിയ്ക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദയാഹര്‍ജി നിരസിക്കാന്‍ ശുപാര്‍ശ ചെയ്ത് രാഷ്ട്രപതിക്ക് കത്ത് കൈമാറും. അക്ഷയ് താക്കൂര്‍ (33) വിനയ് ശര്‍മ (33), വപന്‍ ഗുപ്ത (24), മുകേഷ് സിംഗ് (31)എന്നിവരുടെ ദയാഹര്‍ജിയാണ് തള്ളിയത്. സംഭവത്തിന്റെ ഏഴാം വാര്‍ഷികമായ ഡിസംബര്‍ 16 ന് വധശിക്ഷ നടപ്പാക്കാനാണ് നീക്കം. ശ്രമം. ഇതിനായി തിഹാര്‍ ജയിലില്‍ തൂക്ക് മരത്തിന്റെ നവീകരണം ആരംഭിച്ചതായി വാര്‍ത്തയുണ്ട്.
