
മകളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് നിമിഷയുടെ മാതാവ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഐ എസില്‍ ചേര്‍ന്ന മകളെ നിയമാനുസൃതമായി തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് നിമിഷാ ഫാത്തിമയുടെ മാതാവ്. മകള്‍ക്കെതിരെ കടുത്ത നടപടികള്‍ അരുതെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കും. ശിക്ഷിച്ചില്ലെങ്കില്‍ ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളായ നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റിയനും നല്‍കിയ സന്ദേശത്തെ തുടര്‍ന്നാണ് മാതാവിന്റെ പ്രതികരണം. രണ്ടു പേരുടെയും ഭര്‍ത്താക്കാന്മാര്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.
തങ്ങള്‍ക്ക് ഐഎസിന്റെ ഭാഗമായി നിലനില്‍ക്കാന്‍ ഒട്ടും താത്പര്യമില്ലെന്നും ഇന്ത്യയിലേക്ക് മടങ്ങി വരണമെന്നാണെന്നും മാതാപിതാക്കളെ കാണണമെന്നും നിമിഷയും ഫാത്തിമയും പറയുന്നു. എന്നാല്‍, നാട്ടിലെത്തിയാല്‍ തങ്ങളെ ജയിലില്‍ അടയ്ക്കുമോയെന്ന ഭയമുണ്ടെന്നും ഇരുവരും പറയുന്നു. നാട്ടില്‍ വരാന്‍ സാഹചര്യമൊരുങ്ങിയാല്‍ തങ്ങള്‍ ഒരിക്കലും തിരിച്ച് ഐഎസിലേക്ക് പോകില്ലെന്നും ഇവര്‍ കൂട്ടിചേര്‍ത്തു. ഇസ്ലാമായി ജീവിക്കാനാണ് തങ്ങള്‍ ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയത്. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ഒന്നും നടന്നില്ല. ഐഎസില്‍ തങ്ങള്‍ക്കിപ്പോള്‍ പ്രതീക്ഷയില്ലെന്നും ഇവര്‍ പറയുന്നു. 2017 ല്‍ ആണ് നിമിഷയും സോണിയായും മതം മാറി വിവാഹം കഴിക്കുന്നതും ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയതും.
