നവോത്ഥാന രാഷ്ട്രീയത്തിലൂടെ പുതുകേരളം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

 

മനുഷ്യര്‍ സാഹോദര്യത്തോടെ ജീവിക്കുന്ന മാതൃകാ സ്ഥലമായി കേരളത്തെ വിശേഷിപ്പിച്ചത് ശ്രീനാരായണ ഗുരുവാണ്. നാമോരോരുത്തര്‍ക്കും നമ്മുടേതായ മതവും സമുദായവുമുണ്ട്. സംസ്‌കാരങ്ങളും ആചാരങ്ങളും ആഘോഷങ്ങളുമുണ്ട്. വ്യത്യസ്ത കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമുണ്ട്. പലതരം കൂട്ടായ്മകളും സംഘടനകളുമുണ്ട്. ഈ വൈവിധ്യങ്ങള്‍ ഉള്ളതോടൊപ്പം നമ്മളൊന്നായി ഇവിടെ ജീവിച്ചു. പരസ്പരം ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും ശ്രമിച്ചു. ഒരു വിഭാഗത്തിന് അര്‍ഹമായ അവകാശങ്ങള്‍ കിട്ടുന്നതിനെ മറ്റുള്ളവര്‍ പിന്തുണച്ചു; അതിനായി സഹകരിച്ചു. ശ്രീനാരായണ ഗുരു, മഹാത്മാ അയ്യന്‍കാളി, വക്കം മൗലവി, ചട്ടമ്പി സ്വാമികള്‍ മമ്പുറം തങ്ങന്‍മാര്‍, പൊയ്കയില്‍ അപ്പച്ചന്‍, ക്രിസ്ത്യന്‍ മിഷനറിമാര്‍ തുടങ്ങിയ അനവധി നവോത്ഥാന നായകന്‍മാരും പ്രസ്ഥാനങ്ങളും നടത്തിയ സമരങ്ങളും ഇടപെടലുകളുമാണ് ആധുനിക കേരളത്തെ രൂപപ്പെടുത്തിയത്.

ഈ സാഹോദര്യ കേരളം ഇന്നൊരു അപകടത്തിലൂടെ കടന്നുപോകുകയാണ്. പലതരം നുണകളും കെട്ടുകഥകളും നമുക്കിടയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു. സാമൂഹിക മാധ്യമങ്ങള്‍ നിറയെ വിദ്വേഷ പ്രചാരണങ്ങളാണ്. നമുക്കിടയില്‍ ആശങ്കകള്‍ വര്‍ധിക്കുകയാണ്. നമ്മളില്‍ നിന്ന് വ്യത്യസ്തരായവരെ ശത്രുവായി കാണാന്‍ നാം ശീലിപ്പിക്കപ്പെടുന്നു. അവിഹിതമായതല്ലാതെ ഒരു കൂട്ടര്‍ നേടുന്ന വളര്‍ച്ചയും പുരോഗതിയും മറ്റു കൂട്ടര്‍ക്ക് പ്രചോദനവും മാതൃകയും ആകുന്നതിന് പകരം ശത്രുതക്ക് കാരണമാകുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സാഹോദര്യത്തെ തകര്‍ത്ത് ഭിന്നിപ്പ് വളര്‍ത്തുന്നത് സംഘ്പരിവാറിന്റെ വംശീയവാദ രാഷ്ട്രീയമാണ്. വെറുപ്പ് സ്ഥാപിച്ചെടുക്കാന്‍ നിരന്തരം കളവ് പറയുക എന്ന പഴയ ഫാഷിസ്റ്റ് തന്ത്രം തന്നെയാണ് സംഘ്പരിവാറും പയറ്റുന്നത്. വെറുപ്പ് വിതച്ച് അധികാരം കൊയ്യുക എന്നതാണ് അതിന്റെ പ്രവര്‍ത്തനരീതി. അതിനായവര്‍ ഇപ്പോള്‍ മുസ്ലിംകളെ അപരസ്ഥാനത്തും ശത്രുസ്ഥാനത്തും പ്രതിഷ്ഠിച്ച് സാഹോദര്യത്തില്‍ ജീവിക്കുന്ന മനുഷ്യരെ ഭിന്നിപ്പിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവരെയും ദലിതരെയും ആദിവാസികളെയും അപരവല്‍ക്കരിക്കുന്ന വിദ്വേഷ പ്രചാരണങ്ങളും അതിക്രമങ്ങളും നമ്മുടെ നാട്ടിലേക്കും വ്യാപിക്കുന്നത് വിദൂരമല്ല.

ശത്രുതയും ഭിന്നതയും അധികാര മോഹികള്‍ക്ക് താല്‍ക്കാലിക നേട്ടം നല്‍കിയേക്കാം. പക്ഷേ, സംശയവും ശത്രുതയും സംഘര്‍ഷങ്ങളുമായി ഒരു സമൂഹത്തിനും പുരോഗതിയിലേക്ക് സഞ്ചരിക്കാനാവില്ല. ഈ അവസ്ഥയെ പ്രതിരോധിക്കേണ്ടിയിരുന്ന പരമ്പരാഗത രാഷ്ട്രീയ കക്ഷികള്‍ വിദ്വേഷ രാഷ്ട്രീയത്തിന് മുന്നില്‍ നട്ടെല്ല് വളക്കുകയും അതിന്റെ ഗുണഭോക്താക്കളാകാനുള്ള ശ്രമങ്ങള്‍ നടത്തുകയുമാണ് ചെയ്യുന്നത്. സാഹോദര്യവും ജനാധിപത്യവും സാമുദായിക സൗഹാര്‍ദ്ദവും സാമൂഹ്യനീതിയും അടിസ്ഥാനമായ നവോത്ഥാന രാഷ്ട്രീയത്തിന് മാത്രമേ വിദ്വേഷ രാഷ്ട്രീയത്തെ ചെറുക്കാനാവൂ. ഇത്തരത്തില്‍ ഒരു പുതിയ രാഷ്ട്രീയം ഉയര്‍ന്നുവരണം. വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സാഹോദര്യ നിലപാടുയര്‍ത്തി എല്ലാ വിഭാഗം ജനങ്ങളും അന്തസ്സോടെയും നീതിയോടെയും സമഭാവനയോടെയും ജീവിക്കുന്ന പുതുകേരളം ഉണ്ടാകണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

(വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ടായ ലേഖകന്റെ നേതൃത്വത്തില്‍ ഈ സന്ദേശവുമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പദയാത്ര നടക്കുകയാണ്.)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply