
നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ സിബിഐ കുറ്റപത്രം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികള്‍. രാജ്കുമാറിനെ ക്രൂരമായി പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. ക്രൂരമായ മര്‍ദ്ദനമാണ് ഉണ്ടായത്. പൊലീസ് ഏഴ് പേരെയാണ് പ്രതിചേര്‍ത്തത്. എന്നാല്‍ സിബിഐ ഒന്‍പത് പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. അതില്‍ വനിതാപോലീസുമുണ്ട്. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ സാബുവാണ് കേസിലെ ഒന്നാം പ്രതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
