
മരട് മുനിസിപ്പാലിറ്റിക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണല്‍ കേസ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പൊളിച്ചുകളഞ്ഞ ഫ്‌ളാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി മരട് മുനിസിപ്പാലിറ്റിക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണല്‍ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. മാലിന്യ നീക്കത്തിലെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും മാലിന്യം നിക്ഷേപിക്കേണ്ട സ്ഥലത്തില്‍ പോലും അവ്യക്തതയുണ്ടെന്നും ട്രിബ്യൂണല്‍ ചൂണ്ടികാട്ടി. പൊടിപടലം നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചില്ല. നഗരസഭയ്ക്ക് ഇന്ന് നോട്ടിസ് നല്‍കും. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോംറ്റ് എന്റര്‍പ്രൈസസാണ് കെട്ടിട അവശിഷ്ടങ്ങള്‍ നീക്കാന്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഫ്‌ളാറ്റുകള്‍ പൊളിച്ച് പതിനാറ് ദിവസങ്ങള്‍ക്ക് ശേഷമാണ് കെട്ടിട മാലിന്യങ്ങള്‍ നീക്കി തുടങ്ങിയത്. കൂനമ്മാവ് വള്ളുവള്ളിയിലടക്കം വിവിധ ഇടങ്ങളിലേക്കാണ് കെട്ടിട അവശിഷ്ടങ്ങള്‍ മാറ്റുന്നത്. യാര്‍ഡുകളില്‍ എത്തിച്ച മാലിന്യങ്ങള്‍ പിന്നീട് പൊടിക്കും.
