സ്‌കൂള്‍ബാഗിന്റെ ഭാരം കുറയ്ക്കാന്‍ കര്‍ശന നിര്‍ദേശവുമായി വീണ്ടും ഹൈക്കോടതി
തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയതായി കോടതി ചൂണ്ടിക്കാട്ടി.
സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള ഉത്തരവ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ ബാഗിന്റെ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അതു നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം കലൂര്‍ സ്വദേശി ഡോ.ജോണി സിറിയക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലുള്ളവര്‍ക്ക് കനംകുറഞ്ഞ പുസ്തകങ്ങള്‍ നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സിബിഎസ്.ഇ, വിദ്യാഭ്യാസ അധികൃതര്‍ എന്നിവര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ നടപ്പാക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. ഇടയ്ക്കിടെ പരിശോധന നടത്തണം. കുട്ടികള്‍ക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ബാഗിന്റെ ഭാരം കുറയ്ക്കാന്‍ സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അവ നടപ്പാക്കുന്നില്ലെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയതായി കോടതി ചൂണ്ടിക്കാട്ടി.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ബഷീര്‍
January 28, 2020 at 10:52 am
ഈ വിഷയം ഞാന്‍ ഒരു പി.ടി.എ യില്‍ ഉന്നയിച്ചിരുന്നു. അതു പോലെ ഈ വിഷയം പലയിടത്തുമായി ചര്‍ച്ചക്ക് ഇട്ട് കൊടുത്തിരുന്നു. വെള്ളക്കുപ്പിയാണ് ബാഗിന്റെ ഒരു പ്രധാന ഭാരം. വെള്ളം സ്കൂളില്‍ തന്നെ ലഭ്യമാക്കുക എന്നതാണ് ഇതിന് പരിഹാരം. അതു പോലെ ടെക്സ്ട് പുസ്തകങ്ങള്‍ സ്കൂളില്‍ കൊണ്ട് പോകാതെ വീട്ടില്‍ സൂക്ഷിക്കുക. .സ്കൂളില്‍ പ്രോജക്ടര്‍ ഉപയോഗിക്കുക എന്നതാണ് ഭാരം കുറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍. . .