
മുത്തൂറ്റ് : സമരം ചെയ്യാനും പങ്കെടുക്കാതിരിക്കാനും അവകാശമുണ്ടെന്ന് ഹൈക്കോടതി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മുത്തൂറ്റ് സമരത്തില്‍ ഹൈക്കോടതി ഇടപെടുന്നു. സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ സഹകരിക്കണമെന്ന് കോടതി മാനേജ്‌മെന്റിന് കര്‍ശന നിര്‍ദേശം നല്‍കി. പുറമെയുള്ളവരെ കൊണ്ടുവന്ന് ജോലി ചെയ്യിക്കരുതെന്നും ദോടതി മാനോജ്‌മെന്റിനോട് നിര്‍ദ്ദേശിച്ചു. സമരം ചെയ്യുന്നവര്‍ക്ക് നിയമാനുസൃതം അത് തുടരാമെന്നും എന്നാല്‍ ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. സമരം സംബന്ധിച്ച് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലും ധാരണയാകാതിരുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടല്‍.
അതേസമയം യൂണിയന്‍ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും ഇപ്പോള്‍ വേതന വര്‍ദ്ധനവ് സാധ്യമല്ലന്നും സമരം തുടര്‍ന്നാല്‍ ശാഖകള്‍ അടച്ചുപൂട്ടുമെന്നുമാണ് മുത്തൂറ്റ് മാനേജ്‌മെന്റിന്റെ നിലപാട്.
