
ഷാജി എന്‍ കരുണിന്റെ ഓള് നാളെ തിയറ്ററുകളില്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മുതിര്‍ന്ന സിനിമാ സംവിധായകന്‍ ഷാജി എന്‍ കരുണിന്റെ സിനിമ ഓള് നാളെ, സെപ്തംബര്‍ 20ന് തീയേറ്ററുകളില്‍ എത്തും. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നീ പ്രശസ്ത നോവലുകള്‍ എഴുതിയ ടി ഡി രാമകൃഷ്ണന്റേതാണ് തിരക്കഥ. സിനിമയുടെ ഛായാഗ്രഹണത്തിനു അന്തരിച്ച എം ജെ രാധാകൃഷ്ണന് 2018 മികച്ച ഛായാഗ്രഹണത്തിനു ദേശീയ അവാര്‍ഡ് ലഭിച്ചരുന്നു. സിനിമ നിരവധി ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയിരുന്നു
ഷെയിന്‍ നിഗം, എസ്‌തേര്‍ അനില്‍, കാദംബരി ശിവായ, കനി കുസൃതി, കാഞ്ചന, പി ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ എന്നിവവരാണ് അഭിനേതാക്കള്‍. എസ്തര്‍ നായികയാകുന്ന ആദ്യ സിനിമയാണിത്. കൂട്ടബലാത്സംഗത്തിന് വിധേയയായതിനുശേഷം കായലില്‍ താഴ്ത്തപ്പെടുന്ന പെണ്‍കുട്ടിയുടെ ജീവിതവും, അവളുടെ ആത്മാവുമായി പ്രണയത്തിലാകുന്ന ചിത്രകാരനും തമ്മിലുള്ള ബന്ധവുമാണ് സിനിമയുടെ ഇതിവൃത്തം.
