
മണ്ണു മാഫിയ യുവാവിനെ കൊലപ്പെടുത്തി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കാട്ടാക്കടയില്‍ മണ്ണു മാഫിയ യുവാവിനെ കൊലപ്പെടുത്തി. സ്വന്തം ഭൂമിയില്‍ നിന്ന് അനുവാദമില്ലാതെ മണ്ണെടുത്തത് തടയാന്‍ ശ്രമിച്ച അമ്പലത്തിന്‍കാല ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് കൊണ്ട് ഇടിച്ചാണ് കൊല ചെയ്തത്. കൊലയ്ക്ക് ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. എന്നാല്‍ ഒരാള്‍ പിടിയിലായിട്ടുണ്ട് പ്രതികളെ തനിക്കറിയാവുന്നവരാണെന്ന് ഭാര്യ സംഗീത പറഞ്ഞു. ശബ്ദം കേട്ട് പുറത്തിറങ്ങിയ ഭര്‍ത്താവിനെ ഈ സംഘം കൊലപ്പെടുത്തുകയായിരുന്നുവെന്നും സംഗീത പറഞ്ഞു.
