
ക്ഷേത്രത്തില്‍ പ്രതികരിച്ച യുവതിക്കെതിരെ കേസ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ട്, ക്ഷേത്രത്തില്‍ വെച്ച് സംഘപരിവാര്‍ സംഘടന നടത്തിയ പരിപാടിയില്‍ പ്രതിഷേധിച്ച യുവതിക്കെതിരെ പൊലീസ് കേസ്. അറസ്റ്റ് ചെയ്ത യുവതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. എറണാകളും പാവക്കുളം ക്ഷേത്രത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യോഗത്തിനിടെ ക്ഷേത്രത്തിന് സമീപമുള്ള ഹോസ്റ്റലിലെ താമസക്കാരിയായ യുവതി പ്രതികരിക്കുകയായിരുന്നു. ഇതോടെ യോഗത്തിനെത്തിയ സ്ത്രീകള്‍ അവര്‍ക്കെതിരെ തിരിഞ്ഞു. തുടര്‍ന്നവരെ അസഭ്യവും വര്‍ഗ്ഗീയതയും ആക്രോശിച്ച് ഉന്തിതള്ളി പുറത്താക്കി. നെറ്റിയില്‍ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെണ്‍കുട്ടികളെ കാക്കാന്‍മാര്‍ കൊത്തി കൊണ്ടു പോകാതിരിക്കാനാണെ”ന്നും കൂട്ടത്തിലെ സ്ത്രീ പറയുന്നത് വീഡിയില്‍ കേള്‍ക്കാം. താനും ഹിന്ദുവാണെന്ന് യുവതി വീഡിയോയില്‍ പറയുന്നുണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദു ഐക്യവേദി യുവതിക്കെതിരെ പൊലീസില്‍ പരാതി കൊടുത്തത്. യോഗം തടസ്സപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും ആരോപിച്ചായിരുന്നു ഹിന്ദു ഐക്യവേദിയുടെ പരാതി. പരാതിയെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുക്കുകയും തുടര്‍ന്ന് വനിതാ സ്റ്റേഷനിലേക്ക് കേസ് കൈമാറുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് യുവതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
https://www.facebook.com/nitin.balan/videos/2989407637776224/
