
സദാചാര ഗുണ്ടായിസം വീണ്ടും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മലപ്പുറം തിരൂര്‍ പെരുമ്പടപ്പില്‍ സദാചാര ഗുണ്ടകള്‍ യുവാവിനെ അക്രമിച്ചു. പെരുമ്പടപ്പ് സ്വദേശിയായ ബാദുഷയായാണ് ആക്രമണത്തിനിരയായത്. അകന്ന ബന്ധു കൂടിയായ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ ഇയാളെ വടികളും ട്യൂബ് ലൈറ്റുകളും ഉപയോഗിച്ചാണ് ആക്രമിച്ചത്. ഇയാളെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി അക്രമിക്കുകയായിരുന്നു. വീട്ടിലെ സ്ത്രീകള്‍ ഒന്നും ചെയ്യല്ലേയെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു. ബാദുഷ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പെരുമ്പടപ്പ് പൊലീസ് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തു.
