
വിശാഖ പട്ടണത്ത് മിനി ഭോപ്പാല്‍ ദുരന്തം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിശാഖ പട്ടണത്ത് പോളിമര്‍ കമ്പനിയില്‍ നിന്ന് രാസവാതകം ചോര്‍ന്നു. അവസാന വിവരം കിട്ടുമ്പോള്‍ ആറുപേര്‍ മരിച്ചിട്ടുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ട്. നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. പല ഗ്രാമങ്ങളെയും ചോര്‍ച്ച ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ചോര്‍ച്ച നിയന്ത്രിച്ചിട്ടുണ്ട്. ആര്‍ആര്‍ വെങ്കട്ടപുരത്തുള്ള എല്‍ജി പോളിമര്‍ ഇന്‍ഡസ്ട്രീസില്‍ നിന്നാണ് ഇന്നു പുലര്‍ച്ചെ രാസവാതകം ചോര്‍ന്നത്. ലോക്ക്ഡൗണിന് ശേഷം ഇന്ന് കമ്പനി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്ത് നിരവധിപേര്‍ ബോധരഹിതരാണ്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ടെന്നാണ് നിഗമനം. നിരവധി പേര്‍ വീടുകളില്‍ കുടുങ്ങിപ്പോയിട്ടുണ്ട്.
