
എന്തിനാണിങ്ങനെ കൊന്നു തീര്‍ക്കാന്‍ നോക്കുന്നതീ കുട്ടികളെ ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തലേന്ന് സ്വതന്ത്രചിന്തക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം, പിറ്റേന്ന് സ്വതന്ത്രമായി ചിന്തിച്ച മാവോയിസ്റ്റിന് വെടിയുണ്ട! സോറി, സഖാവേ ….
മാവോയിസ്റ്റുകള്‍ വ്യവസ്ഥയെ അംഗീകരിക്കുന്നില്ല, നിലവിലുള്ള ‘ജനാധിപത്യ’ ഭരണകൂടത്തെ സായുധ സമരത്തിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണവര്‍…..
ശരി ശരി, പക്ഷേ ഈ രാഷ്ടീയം അവര്‍ക്ക് പൗരാവകാശം / ജനാധിപത്യാവകാശം/ മനുഷ്യാവകാശം നിഷേധിക്കാനുള്ള മതിയായ കാരണമാണോ ?
അല്ല. അവര്‍, അവരുടെ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യപ്പെടേണ്ടത് പൊതുനിയമമനുസരിച്ചു തന്നെയാണ്. സാധാരണ ഒരു പൗരനുള്ള എല്ലാ അവകാശങ്ങളും അവര്‍ക്കുണ്ട്. മതിയായ തെളിവുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്യട്ടെ, വിചാരണ ചെയ്യട്ടെ, ശിക്ഷിക്കട്ടെ ….
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മാവോയിസ്റ്റുകള്‍ക്കും മനുഷ്യാവകാരങ്ങളുണ്ട്. അവ സംരക്ഷിക്കപ്പെടേണ്ടത് നാം പിടിച്ചാണയിടുന്ന ജനാധിപത്യത്തിന്റെ തന്നെ ആവശ്യമാണ് …
എന്തിനാണിങ്ങനെ കൊന്നു തീര്‍ക്കാന്‍ നോക്കുന്നതീ കുട്ടികളെ ?
എന്തിനാണിങ്ങനെ ചുമ്മാ ചത്തുവീഴുന്നത് മക്കളേ ?
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാടുകളിലിങ്ങനെ യൂണിഫോമില്‍ തോക്കുമായി ഒളിച്ചുകളിക്കാതെ. കാട്ടില്‍, നാട്ടിലും, മനുഷ്യരുണ്ടല്ലോ. അവരുടെ പ്രശ്‌നങ്ങളിലിടപെടു. അവരോടൊപ്പം നില്‍ക്കു. ചാവുന്നെങ്കില്‍ അവര്‍ക്കുവേണ്ടി എക്കാലത്തേയും ധീരരെപ്പോലെ ചാവു.
എന്തിനിങ്ങനെ അജ്ഞാത രക്തസാക്ഷികളായൊടുങ്ങുന്നു ?
