
ലോക് ഡൗണ്‍ മാത്രം പോരെന്ന് ലോകാരോഗ്യ സംഘടന
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൊവിഡ്-19 സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ നടപടിയെ പിന്തുണച്ച ലോകാരോഗ്യസംഘടന അതുകൊണ്ടുമാത്രം പ്രശ്‌നപരിഹാരമാകില്ലെന്ന് ചൂണ്ടികാട്ടി. ശക്തമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ ലോക്ഡൗണില്‍ നിന്നും പുറത്തുവരാനാകില്ല. വൈറസ് വ്യാപനം പിന്നേയും സംഭവിക്കാം. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി, രോഗബാധിതരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യുന്ന നടപടി ശക്തമാക്കണം.
അതിനിടെ കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോകം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ദുരന്തമനുഭവിക്കുന്ന രാജ്യങ്ങളെ സഹായിക്കാന്‍ ഒരുപോലെ പരിശ്രമിക്കണമെന്നും യുഎന്‍ അഭ്യര്‍ത്ഥിച്ചു. രോഗം ബാധിച്ച സാമ്പത്തിക ശക്തിയില്ലാത്ത രാജ്യങ്ങള്‍ക്ക് രണ്ട് ബില്ല്യണ്‍ ഡോളറിന്റെ സഹായം ആവശ്യമാണ്. രോഗത്തെ ചെറുക്കാനും ഈ വിഷമഘട്ടത്തെ തരണം ചെയ്യാനും രാഷ്ട്രങ്ങളുടെ ഐക്യം അനിവാര്യമാണ്.
