
സിപിഐ നേതാക്കള്‍ക്കെതിരായ ലാത്തിച്ചാര്‍ജ് – പൊലീസുകാരെ സംരക്ഷിച്ച് ഡിജിപി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സിപിഐ നേതാക്കളായ പി രാജു എല്‍ദോ എബ്രഹാം എം എല്‍ എ തുടങ്ങിയവര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സംഭവത്തില്‍ പോലീസിനെ ന്യായീകരിച്ച് ഡിജിപി രംഗത്ത്. ഞാറക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്യണം എന്നാവശ്യപ്പെട്ട് ഐജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ലാത്തിച്ചാര്‍ജ് നടന്നത്. സംഭവത്തെ സംബന്ധിച്ചുള്ള കളക്ടറുടെ റിപ്പോര്‍ട്ടില്‍ പോലീസുകാര്‍ക്കെതിരെ പിഴവുകള്‍ എടുത്തുപറയാത്തതിനാല്‍ നടപടിയെടുക്കാത്തതിനാല്‍ നടപടി സാധ്യമല്ലെന്നാണ് ഡിജിപി ഇപ്പോള്‍ വ്യക്തമാക്കിയത്. പതിനെട്ടു സെക്കന്റ് മാത്രമാണ് പോലീസ്സ് നടപടിയുണ്ടായതെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. ജനകൂട്ടത്തിനിടയില്‍ നിന്നതായിരിക്കാം എംഎല്‍എക്ക് പരിക്കേല്‍ക്കാന്‍ കാരണം. സംഭവം അന്വേഷിക്കുവാന്‍ ജില്ലാ കളക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിരിയിരുന്നു. ഈ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഡിജിപി യുടെ നിലപാട്.
