
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തീ കൊളുത്തി കൊല വീണ്ടും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തീ കൊളുത്തി കൊല വീണ്ടും. കൊച്ചി കാക്കനാടിന് സമീപമാണ് അര്‍ദ്ധരാത്രി വീട്ടില്‍ കയറി പതിനേഴുകാരിയെ തീ വച്ച് കൊലപ്പെടുത്തിയത്. അത്താണി സലഫി ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന ദേവിക എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. നോര്‍ത്ത് പറവൂര്‍ സ്വദേശിയായ മിഥുന്‍ ആണ് കൊലയാളി. തീയിടാന്‍ ശ്രമിക്കുന്നതിനിടെ അയാളും മരിച്ചു. മിഥുന്‍ ആത്മഹത്യ ചെയ്തതാണെന്നും സംശയിക്കപ്പെടുന്നു. പെണ്‍കുട്ടിയുടെ പിതാവിനും പൊള്ളലേറ്റു. രാത്രി മിഥുന്‍ വീട്ടിലെത്തി വാതിലില്‍ മുട്ടിയപ്പോള്‍ പിതാവാണ് വാതില്‍ തുറന്നത്. അകത്തേക്കോടിക്കയറിയ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീ വെക്കുകയായിരുന്നു.
