കേരള സോഷ്യല്‍ ഫോറം 2023 സംഘാടക സമിതി രൂപീകരിച്ചു.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

2024 ഫെബ്രുവരി 15 മുതല്‍ 19 വരെ നേപ്പാളിലെ കാഠ്മണ്ഡുവില്‍ വെച്ചു നടക്കുന്ന വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്റേയും അതിനു മുന്നോടിയായി ഡിസംബര്‍ 2 മുതല്‍ 5 വരെ പാട്‌നയില്‍ വച്ചു നടക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റേയും മുന്നോടിയായി സംസ്ഥാനത്തു നടത്തുന്ന കേരള സോഷ്യല്‍ ഫോറത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. നവംബര്‍ 18, 19 തിയതികളില്‍ തൃശൂരില്‍ വെച്ചാണ് സോഷ്യല്‍ ഫോറം നടക്കുക.

‘മറ്റൊരു ലോകം സാധ്യമാണ്’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ലോകമെമ്പാടുമുള്ള സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പാരിസ്ഥിതീക മേഖലകളില്‍ ഇടപെടുന്ന പ്രവര്‍ത്തകര്‍ അന്തര്‍ദേശീയ തലത്തില്‍ ഒത്തു ചേര്‍ന്ന് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് വേള്‍ഡ് സോഷ്യല്‍ ഫോറം. അതിന്റെ ഭാഗമായാണ് കേരള സോഷ്യല്‍ ഫോറം സംഘടിപ്പിക്കുന്നത്. ഡെമോക്രസി, ഡൈവേഴ്സിറ്റി, ഇന്ക്ലൂസീവ്‌നെസ്സ് എന്നീ മുഖ്യ വിഷയങ്ങളില്‍ ഊന്നിക്കൊണ്ട് കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ പാരിസ്ഥിതീക വിഷയങ്ങളെ വിശകലനം ചെയ്യുന്ന ചര്‍ച്ചകളും സംവാദങ്ങളുമാണ് കേരള സോഷ്യല്‍ ഫോറത്തില്‍ പ്രധാനമായും നടക്കുക.. ഇന്ത്യയൊട്ടാകെ പടര്‍ന്നുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയും വികലമായ വികസന ആലോചനകളും അതിന്റെ പ്രശ്‌നങ്ങളും ജനകീയ സമരങ്ങളും മുന്നേറ്റങ്ങളും നവ ബദല്‍ സാധ്യതകളും ആലോചനകളും കലാ സാംസ്‌കാരിക പരിപാടികളും വിവിധ വിഷയങ്ങളിലുള്ള ശില്പശാലകളും എക്സിബിഷനുകളും സോഷ്യല്‍ ഫോറത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടും.

സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസ്ഥാനത്തെ കലാ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതീക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും വ്യക്തികളും ജനകീയ സമര പ്രതിനിധികളും പങ്കെടുത്തു. തീരഭൂ സംരക്ഷണ വേദി സംസ്ഥാന പ്രസിഡന്റ് മാഗ്ലിന്‍ ഫിലോമിന യോഹന്നാന്‍ അധ്യക്ഷയായി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രോഗ്രാം കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ ശരത് ചേലൂര്‍ പരിപാടികള്‍ വിശദീകരിച്ചു. സംഘാടനവുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി നാല് സബ്കമ്മിറ്റികളെ യോഗം തിരഞ്ഞെടുത്തു. മുന്‍ മേയര്‍ കെ രാധാകൃഷ്ണന്‍, സി ആര്‍ നീലകണ്ഠന്‍, കവി അന്‍വര്‍ അലി, എസ് പി രവി, ഫാ. ബെന്നി ബെനഡിക്ട്, സീന പനോളി, ജിനു സാം ജേക്കബ്, അഡ്വ. ആശ ആര്‍ കെ, സാന്‍ജോ, വിപിന്‍ദാസ്, വിളയോടി വേണുഗോപാല്‍, കാര്‍ത്തിക് ശശി, മായ എസ് പി, ഐ ഗോപിനാഥ്, സി ജി ബൈജു, അഡ്വ്. അനീഷ് ലൂക്കോസ്, കനക ദുഗ്ഗ തുടങ്ങി കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply