കാശ്മീര്‍ : കോഴിക്കോട് പ്രതിരോധ സംഗമം 20ന്

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

കോഴിക്കോട് ‘തെരുവു കൂട്ടം’ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാശ്മീരി ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക, കാശ്മീരിനു മേല്‍ ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന സൈനിക അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുക, പൗരത്വ ഭേദഗതി ബില്ലും അസമില്‍ നടപ്പിലാക്കിയ ദേശീയ പൗരത്വ പട്ടികയും റദ്ദാക്കുക,തുറങ്കലിലടച്ച രാഷ്ട്രീയ പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും വിട്ടയക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സെപ്തംബര്‍ 20, വൈകുന്നേരം 4.30 ന് കിഡ്‌സണ്‍ കോര്‍ണറില്‍ വച്ച് വെച്ച് പ്രതിരോധ സംഗമം സംഘടിപ്പിക്കുന്നു. ഹിന്ദുത്വ ഫാസിസമാണ് ഇക്കാലഘട്ടത്തില്‍ നമ്മുടെ മുഖ്യശത്രു എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഫാസിസത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ പ്രാദേശിക അടിസ്ഥാനത്തില്‍ ഉള്ള കൂട്ടായ്മകള്‍ക്ക് മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവില്‍ നിന്നാണ് തങ്ങളീ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അരിയിച്ചു. ഇപ്പോള്‍ ജാമ്യത്തിലുള്ള മുരളി കണ്ണമ്പിള്ളിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുക.

 

 

 

 

 

 

 

 

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ എങ്ങും കാണാത്ത വിധം രാഷ്ട്രീയ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാകുകയാണ് ദരിദ്ര-ദളിത്-ആദിവാസി-മതന്യൂനപക്ഷ വിഭാഗങ്ങള്‍. ഒരേസമയം ജനാധിപത്യപ്രക്രിയയെ അട്ടിമറിച്ചുകൊണ്ടും കുതിരക്കച്ചവടത്തിലൂടെയും ഭൂരിപക്ഷമുണ്ടാക്കി ഭരിക്കാന്‍ തുടങ്ങിയ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഇന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള മൗലികമായ അവകാശത്തെ പോലും ഇല്ലാതാക്കിക്കഴിഞ്ഞിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയലും ആസാമിലെ പൗരത്വ പട്ടികയും. പത്തൊന്‍പത് ലക്ഷത്തിലധികം ജനങ്ങള്‍ അവരുടെ പൗരത്വം തെളിയിക്കാന്‍ കഴിയാതെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കെട്ടിപ്പൊക്കുന്ന തടങ്കല്‍പാളയത്തിനകത്തേക്ക് ഊഴം കാത്ത് കിടക്കുകയാണ്. ഇതില്‍ നിലവിലെ എം.എല്‍.എയും മുന്‍ സൈനിക ഉദ്ധ്യോഗസ്ഥരും വരെ പെടും.ഇതേ മാതൃകയില്‍ രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഭരണകൂടം പൗരത്വഭേദഗതി ബില്ലിലൂടെ മുന്‍പേ തന്നെ വ്യക്തമാക്കിക്കഴിഞ്ഞതാണ് – സംഘാടകരുടെ അറിയിപ്പില്‍ പറയുന്നു.

യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ലക്ഷ്യം വയ്ക്കുന്ന ഹിന്ദു രാഷ്ട്ര നിര്‍മിതിയിലേക്കുള്ള നിയമസാധൂകരണമുള്ള വംശഹത്യയാണ് ഇതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ലക്ഷ്യംവെച്ച് തുറങ്കലില്‍ അടയ്ക്കുന്നത് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ ഏതു മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചും അടിച്ചമര്‍ത്തും എന്ന് സൂചനയാണെന്നും തെരുവുകൂട്ടം ആരോപിക്കുന്നു. രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഹിന്ദുത്വ അജണ്ടകള്‍ കൂടുതല്‍ വേഗത്തിലാണ് എന്ന് കഴിഞ്ഞ മൂന്ന് മാസം കൊണ്ട് നടപ്പിലാക്കിയ യു.എ.പി.എ, എന്‍. ഐ. എ ഭേദഗതികള്‍, വിവരാവകാശ നിയമഭേദഗതി, മുതാലാഖ് നിരോധന നിയമത്തിലെ വ്യവസ്ഥകള്‍, കാശ്മീരിനെ എല്ലാ അവകാശങ്ങളും റദ്ദ് ചെയ്ത് വിഭജിച്ച നടപടി എന്നിവയെല്ലാം കാണിച്ചു തരുന്നു. അതിനാല്‍ തന്നെ ഹിന്ദുത്വ ഫാസിസത്തിനെതിരായ ജനകീയ പ്രതിരോധം ഇനിയും വൈകുന്നത് അപകടകരമാണെന്നും സംഘാടകര്‍ ചൂണ്ടികാട്ടുന്നു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply