
കുഞ്ഞനന്തന് ഇടക്കാല ജാമ്യം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ടി പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി പി കെ കുഞ്ഞനന്തന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ചികിത്സയുടെ ഭാഗമായി മൂന്ന് മാസത്തേക്കാണ് ഇടക്കാല ജാമ്യം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. മുമ്പും പല പ്രാവശ്യം ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. ഇതുവരെ നടത്തിയ ചികിത്സകള്‍ മതിയാകില്ലെന്നും ആശ്രുപത്രിയില്‍ അഡ്മിറ്റായുള്ള ചികിത്സ വേണമെന്നും കുഞ്ഞനന്തന്‍ ആവശ്യപ്പെട്ടിരുന്നു.
