
ട്രംപിനെ ഇംപീച്ച് ചെയ്യുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട പ്രമേയം 197 നെതിരെ 228 വോട്ടിന് ജനപ്രതിനിധി സഭ പാസാക്കി. അധികാര ദുര്‍വിനിയോഗം, യു.എസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ. എന്നാല്‍ സെനറ്റില്‍ പാസായാല്‍ മാത്രമേ വിചാരണ നടക്കുകയുള്ളൂ. അവിടെ ട്രംബിന് ഭൂരിപക്ഷമുണ്ട്. അഞ്ച് ഘട്ടങ്ങളിലായാണ് വിചാരണ നടക്കുക. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ശിക്ഷ വിധിക്കും. ഉക്രൈന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്‌കിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ യു.എസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോ ബൈഡനെതിരെയും അദ്ദേഹത്തിന്‍രെ മകനെതിരെയും അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചു എന്നതാണ് ട്രെബിനെതിരായ പ്രധാന ആരോപണം. അന്വേഷണം നടത്താത്ത പക്ഷം ഉക്രൈന് നല്‍കുന്ന സൈനിക പിന്തുണ പിന്‍വലിക്കുമെന്ന് ട്രംബ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
