കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ‘ദളിത് പഠനങ്ങള്‍’ ഒഴിവാക്കിയതില്‍ പ്രതിഷേധം

ഇംഗ്ലീഷ് & താരതമ്യ വിഭാഗ താത്കാലിക മേധാവി ഡോ: വെള്ളിക്കീല്‍ രാഘവന്റെ ഏകപക്ഷീയമായ തീരുമാനമാണ് ഇതിന്റെ പിന്നില്‍ എന്നാണ് ആരോപണം. കഴിഞ്ഞവര്‍ഷം ഗംഗോതി നാഗരാജ് എന്ന ദളിത് വിദ്യാര്‍ത്ഥിയെ അന്യായമായി അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബൂക് പോസ്റ്റിട്ട പ്രസാദ് പന്ന്യനെ താരതമ്യ വിഭാഗത്തിന്റെ മേധാവി സ്ഥാനത്ത്‌നിന്നും സസ്പെന്‍ഡ് ചെയ്തതും വെള്ളിക്കീല്‍ രാഘവന്റെ പരാതിപ്രകാരമായിരുന്നു.

കേരള കേന്ദ്ര സര്‍വകലാശാലയുടെ ഇംഗ്‌ളീഷ് & താരതമ്യ വിഭാഗത്തിന്റെ ഇലക്ടീവ് ലിസ്റ്റില്‍ നിന്നും ‘ദളിത് പഠനങ്ങള്‍’ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം തിരുത്തണമെന്ന് വിവിധ ദളിത് സംഘടനകളും പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. കേരള കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്‌ളീഷ് & താരതമ്യ സാഹിത്യവിഭാഗത്തില്‍ 2017 ല്‍ ദളിത് പഠനം ഉള്‍പ്പെടുത്തിയത്. ചിന്തകനും കേന്ദ്രസര്‍വകലാശാലയില്‍ പ്രൊഫസറുമായിരുന്ന ഡോ. എം. ദാസനാണ് ഈ കോഴ്‌സ് ആദ്യമായി തുടങ്ങിവെച്ചത്. അദ്ദേഹം വിരമിച്ചതിന് ശേഷം ഡോ. പ്രസാദ് പന്ന്യനാണ് ഈ കോഴ്‌സ് പഠിപ്പിച്ചുവരുന്നത്. ഇംഗ്‌ളീഷ് താരതമ്യ വിഭാഗത്തില്‍ പഠിപ്പിച്ചിരുന്ന ഈ കോഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ മറ്റ് സാമൂഹ്യശാസ്ത്ര, മാനവിക വിഷയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കൂടി പഠിക്കുന്നതിന് വേണ്ടി ഇത്തവണ വിപുലീകരിച്ചിരുന്നു. 2019 ജൂലൈ മാസംതന്നെ വിദഗ്ദ്ധരടങ്ങുന്ന സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഈ കോഴ്‌സ് അംഗീകരിക്കുകയും ചെയ്തിരുന്നു.. എന്നാല്‍ ഈ സെമസ്റ്ററില്‍ പ്രത്യേകിച്ചു കാരണങ്ങളൊന്നുമില്ലാതെ താല്‍ക്കാലിക വകുപ്പ് മേധാവി വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സ് പഠിക്കാനുള്ള അവസരം നിഷേധിച്ചിരിക്കുകയാണ്. പുതുക്കിയ സിലബസില്‍ സംഘപരിവാറിനെ ശക്തമായി വിമര്‍ശിക്കുന്ന അരുന്ധതി റോയ്, ഗോപാല്‍ ഗുരു, ഡി ആര്‍ നാഗരാജ്, ആനന്ദ് തെല്‍തുമ്പ്ഡെ, ഗെയില്‍ ഓംവെഡ്, കാഞ്ച ഇലിയ  തുടങ്ങിയവരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് തീരുമാനത്തിനു പുറകിലെന്നാണറിവ്. .നിരവധി വിദ്യാര്‍ത്ഥികള്‍ ഈ കോഴ്‌സ് പഠിക്കുന്നതില്‍ താല്പര്യം അറിയിച്ചിട്ടും അതിന് അവസരമൊരുക്കാതെ, ഈ കോഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തത് സംശയാസ്പദമാണെന്ന് സംഘടനകള്‍ ചൂണ്ടികാട്ടുന്നു. ഇംഗ്ലീഷ് & താരതമ്യ വിഭാഗ താത്കാലിക മേധാവി ഡോ: വെള്ളിക്കീല്‍ രാഘവന്റെ ഏകപക്ഷീയമായ തീരുമാനമാണ് ഇതിന്റെ പിന്നില്‍ എന്നാണ് ആരോപണം. കഴിഞ്ഞവര്‍ഷം ഗംഗോതി നാഗരാജ് എന്ന ദളിത് വിദ്യാര്‍ത്ഥിയെ അന്യായമായി അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബൂക് പോസ്റ്റിട്ട പ്രസാദ് പന്ന്യനെ താരതമ്യ വിഭാഗത്തിന്റെ മേധാവി സ്ഥാനത്ത്‌നിന്നും സസ്പെന്‍ഡ് ചെയ്തതും വെള്ളിക്കീല്‍ രാഘവന്റെ പരാതിപ്രകാരമായിരുന്നു. കേന്ദ്ര സര്‍വകലാശാലയില്‍ പട്ടികജാതി- പട്ടികവകുപ്പ് വിദ്യാര്‍ത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ഈയിടെ നിരവധിപരാതികള്‍ ഉയര്‍ന്നുവന്ന സന്ദര്‍ഭത്തില്‍, അധികാരികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇന്‍ഡ്യന്‍ സാമൂഹിക വ്യവസ്ഥ നൂറ്റാണ്ടുകളായി പുറന്തള്ളിയ പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ അറിവധികാരത്തിലേക്ക് കടന്നുവരുമ്പോള്‍, അത് സര്‍വകലാശാലകളിലെ പാഠ്യപദ്ധതികളുടെ ഭാഗമാകുമ്പോള്‍ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ അസഹിഷ്ണുതയും ജനാധിപത്യവിരുദ്ധതയുമാണന്നും തീരുമാനം ഉടന്‍ പുനഃപരിശോധിക്കാനും അവര്‍ ആവശ്യപ്പെട്ടു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply