
പൗരത്വ നിയമം: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ നിയമം ചോദ്യം ചെയ്തിട്ടുള്ള ഹര്‍ജികളില്‍ വിശദീകരണം തേടി സുപ്രീം കോടതി കേന്ദ്രത്തിനു നോട്ടീസയച്ചു. ജനുവരി 22നകം വിശദീകരണം നല്‍കണം. അറുപതോളം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ മുന്‍പിലെത്തിയത്. വാദത്തിനു മുമ്പെ നോട്ടീസയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. നിയമം പ്രാബല്ല്യത്തില്‍ വരാത്തതിനാല്‍ സ്‌റ്റേ അനുവദിച്ചിട്ടില്ല.
ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ അധ്യക്ഷതയില്‍ ജസ്റ്റീസുമാരായ ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുകള്‍ പരിഗണിച്ചത്. മുസ്ലീം ലീഗിന് പുറമെ കേരള മുസ്ലീം ജമാഅത്ത്, ജയറാം രമേഷ്, രമേശ് ചെന്നിത്തല, ടി.എന്‍. പ്രതാപന്‍, ഡിവൈഎഫ്ഐ അസം ഗണപരിഷത് എന്നിവരടക്കം നല്‍കിയ ഹര്‍ജ്ജികളാണ് പരിഗണനക്കു വന്നത്.
