
ബേബി തോമസിന് വിട…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കഥാകൃത്തും നോവലിസ്റ്റും ചലച്ചിത്ര സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനും ആയിരുന്ന ബേബി തോമസ് അന്തരിച്ചു. കാഞ്ഞിരപ്പിള്ളിയായിരുന്നു സ്വദേശം. വിശപ്പ് ഒരു പുസ്തകം എഴുതുന്നു, ആകാശമേ കേള്‍ക്ക എന്നീ കഥാസമാഹാരങ്ങളും ഷഡ്പദങ്ങളുടെ സെമിത്തേരി എന്ന നോവലുമാണ് പ്രധാന കൃതികള്‍. മരംകൊത്തി എന്നൊരു സിനിമയും അതേ പേരിലുള്ള സ്വന്തം കഥയെ ആധാരമാക്കി സംവിധാനം ചെയ്തിരുന്നു. ,യുവധാര മുംബൈ ജ്വാലാ, ലളിതാംബിക അന്തര്‍ജ്ജന സ്മാരക കഥാപുരസ്‌ക്കാരം, ആശാന്‍ പ്രൈസ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ നേടി. സാഹിത്യ അക്കാഡമി അംഗമായിരുന്നു. ഷോര്‍ട്ട് ഫിലിമുകള്‍, ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്.
