
കോറോണയും യെസ് ബാങ്കും : ഓഹരിവിപണിയില്‍ തകര്‍ച്ച
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൊറോണ വൈറസ് ഭീതി ആഗോളതലത്തില്‍ ഓഹരിവിപണിയില്‍ കനത്ത തകര്‍ച്ചക്കു കാരണമായപ്പോള്‍ യെസ് ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇന്ത്യന്‍ വിപണിയെ പ്രതികൂലമായി ബാധിച്ചു. സെന്‍സെക്‌സ് ഓപ്പണിംഗ് സെഷനില്‍ 1,400 പോയിന്റ് ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 53 പൈസ കുറഞ്ഞ് 73.86 ആയി. നിരന്തരമായ വിദേശ ഫണ്ട് ഒഴുക്കും വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന്റെ ഓഹരി മൂല്യം 5.5 രൂപയായി കുറഞ്ഞു. ഇന്നലെ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യെസ് ബാങ്കിന്റെ ബോര്‍ഡിനെ അസാധുവാക്കുകയും ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയ്ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബാങ്കിന് വായ്പയോ അഡ്വാന്‍സോ അനുവദിക്കാനോ വായ്പ പുതുക്കാനോ നിക്ഷേപം നടത്താനോ താത്കാലികമായി കഴിയില്ല.
