
അനസ്‌തേഷ്യയെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നേത്രചികിത്സയ്ക്കെത്തിയ മൂന്നു വയസ്സുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിലാണ് സംഭവം. ചികിത്സാ പിഴവിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാരോപിച്ച് ആശുപത്രിക്ക് മുന്നില്‍ മൃതദേഹവുമായെത്തി ബന്ധുക്കള്‍ പ്രതിഷേധിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ രാജേഷിന്റെ മകന്‍ അനയ്(3)ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അനയ്യുടെ കണ്ണിന് പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കോംട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. അനസ്തേഷ്യ കൊടുത്തതിനെ തുടര്‍ന്ന് കുട്ടി കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ആശുപത്രിക്കെതിരെ നരഹത്യക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Basheer
October 9, 2019 at 8:32 am
ബഹളമുണ്ടാക്കുന്നവര്‍ക്ക് കൂടി അനസ്തേഷ്യ കൊടുത്താല്‍ പ്രശ്നം തീരില്ലേ. . . ???