
നാപ്കിന്‍ നൃത്തം വൈറലാകുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്ത്രീകളുടെ ശുചിത്വത്തെക്കുറിച്ചും സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ഗുജറാത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി (ഐഡിടി) വിദ്യാര്‍ത്ഥികളും അധ്യാപകരും സാനിറ്ററി നാപ്കിനുകള്‍ കൈയ്യില്‍ പിടിച്ച് അവതരിപ്പിച്ച ‘ഗാര്‍ബ’ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായി
‘സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പല ഗ്രാമപ്രദേശങ്ങളിലുള്ളവരും അജ്ഞരാണ്. ആളുകള്‍ ഈ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. എന്നാലതിന്റെ ആവശ്യമില്ല. ഒരു സ്ത്രീയെന്നതില്‍ നമ്മള്‍ അഭിമാനിക്കണം. ആര്‍ത്തവത്തെ കുറിച്ചും.’ – നൃത്തത്തിന്റെ സംഘാടകര്‍ പറയുന്നു. ‘ഈ ഇവന്റിലൂടെ സ്ത്രീ ശുചിത്വ സന്ദേശം പ്രചരിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍, ഇന്‍സ്റ്റിറ്റ്യൂട്ടിലെ 150 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ അവരുടെ കൈകളില്‍ സാനിറ്ററി നാപ്കിനുകളുമായി നൃത്തം ചെയ്യാന്‍ തീരുമാനിച്ചു. ആണ്‍കുട്ടികളും ഈ പരിപാടിയില്‍ പങ്കെടുത്തു, കാരണം ഈ പ്രശ്‌നത്തിന്റെ ഗൗരവത്തെ കുറിച്ചവര്‍ക്കറിയാം’ – സംഘാടകര്‍ കൂട്ടിചേര്‍ത്തു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഡാന്‍സ്.
