
വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ക്ലാസ് മുറിയില്‍ വെച്ച് ഷഹ്ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച ബത്തേരി സര്‍വ്വജന സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. വിസ്മയ എന്ന വിദ്യാര്‍ത്ഥിനിയുടെ അച്ഛനാണ് പരാതിയുമായി രംഗത്തെത്തിയത്. ബാലാവകാശ കമ്മീഷന് മുന്‍പാകെ വിസ്മയ മൊഴി നല്‍കിയതിന് പിന്നാലെ മറ്റ് ചില രക്ഷിതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ചാനലുകള്‍ ഉടന്‍ മടങ്ങിപ്പോകുമെന്നും അതിന് ശേഷവും ഇതേ സ്‌കൂളില്‍ പഠിക്കാനുള്ളതാണെന്ന കാര്യം മറക്കേണ്ടെന്നുമാണ് ഭീഷണിപ്പെടുത്തിയത്.
