
ബ്ലാസ്‌റ്റേഴ്‌സ് പുറത്തേക്ക്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എഫ്.സി ഗോവയോട് പരാജയപ്പെട്ടതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലില്‍ നിന്ന് പുറത്തായെന്നു ഏറെക്കുറെ ഉറപ്പായി. സീസണിലെ ആറാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് 14 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ഫെബ്രുവരി ഒന്നിന് കൊച്ചിയില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഗോവയോട് കേരളത്തിന്റെ തോല്‍വി. രണ്ടു ഗോള്‍ പിന്നില്‍ നിന്ന ശേഷം ഒപ്പമെത്തി മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. മെസിയും ഓഗ്‌ബെച്ചെയും ബ്ലാസ്റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ഹ്യൂഗോ ബോമസിന്റെ ഇരട്ട ഗോളുകളും ജാക്കിചന്ദ് സിങ്ങിന്റെ ഗോളും ഗോവയ്ക്ക് ജയമൊരുക്കി.
