
പ്രതിപക്ഷനീക്കത്തില്‍ ഗവര്‍ണര്‍ക്കൊപ്പം മന്ത്രി എ കെ ബാലന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പൗരത്വ നിയമഭേദഗതിക്കെതിരായി പ്രമേയം പാസാക്കിയ നിയമസഭാ നടപടിയെ വിമര്‍ശിച്ച കേരളാ ഗവര്‍ണറെ നീക്കണമെന്ന് രാഷ്ട്രപതിയോടാവശ്യപ്പെടുന്ന പ്രതിപക്ഷപ്രമേയത്തിനെതിരെ മന്ത്രി എ കെ ബാലന്‍. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്നം കൂടുതല്‍ വഷളാകാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ തങ്ങളാണ് മുന്‍പന്തിയില്‍ എന്നുള്ള ധാരണ ആര്‍ക്കും തന്നെ വേണ്ട എന്നുമാണ് മന്ത്രിയുടെ പ്രതികരണം. ഭരണഘടനാപരമായി തന്നെ സ്പീക്കറും സര്‍ക്കാരും ഗവര്‍ണറും അവരുടെ കടമകള്‍ നിര്‍വഹിക്കും. അതില്‍ എന്തെങ്കിലും വീഴ്ച സംഭവിക്കുകയാണെങ്കില്‍ അത് ചര്‍ച്ച ചെയ്യും. അതിനുള്ള വേദി നിയമസഭയാകുന്നതില്‍ തെറ്റില്ല. എന്നാല്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നതുപോലെ സര്‍ക്കാര്‍ – ഗവര്‍ണര്‍ വിഷയം പ്രതിപക്ഷം ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി ചില അവകാശങ്ങള്‍ ഉണ്ട്. അത് നിഷേധിക്കുന്നില്ല. സംശയങ്ങളും വിമര്‍ശനങ്ങളും സ്വാഭാവികമാണ്. അതിന് സര്‍ക്കാര്‍ അപ്പോള്‍ തന്നെ മറുപടി നല്‍കുമെന്നും ബാലന്‍ കൂട്ടിചേര്‍ത്തു.
നോട്ടീസില്‍ അസ്വഭാവികതയില്ലെന്നും തീരുമാനം ഉടനെടുക്കുമെന്നും സ്പീക്കര്‍ ശരീരാമകൃഷ്ണന്‍ പറഞ്ഞു. അതിനിടെ റിപ്പബ്ലിക് ദിനപരേഡില്‍ ഗവര്‍ണല്‍ സര്‍ക്കാരിനെ വാനോളം പുകഴ്ത്തിയതും ശ്രദ്ധേയമായി.
