
ജമ്മുകാശ്മീരില്‍ ബിജെപിക്ക് തിരിച്ചടി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
370ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീരില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. പ്രധാന പാര്‍ട്ടികളെല്ലാം ബഹിഷ്‌കരിച്ച ബ്ലോക്ക് ഡവലപ്മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ക്കാണ് വിജയം. 370ാം വകുപ്പ് റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രചാരണം ബിജെപിക്ക് ഗുണം ചെയ്തില്ല. കശ്മീര്‍, ജമ്മു, ലഡാക്ക് എന്നീ മേഖലകളിലെ 307 പഞ്ചായത്ത് ബ്ലോക്കുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 217 ലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 22 ജില്ലകളില്‍ 19 തിലും സ്വതന്ത്രര്‍ വിജയിച്ചു.
