ട്രാന്‍സ് ജന്റര്‍ ഷെല്‍ട്ടര്‍ ഹോമിലേക്കുള്ള വഴി അടച്ചതിനെതിരെ ബിന്ദു അമ്മിണി നിരാഹാരത്തില്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

കോഴിക്കോട് ഫാറൂക്ക് കോളേജിനടുത്ത ട്രാന്‍സ് ജന്റര്‍ ഷെല്‍ട്ടര്‍ ഹോമിന്റെ ഉത്ഘാടനം നടക്കാനിരിക്കെ തന്റെ ഉടമസ്ഥതയിലുള്ള ഷെല്‍ട്ടര്‍ ഹോമിലേക്കുള്ള വഴി കെട്ടിയടച്ച് യാത്രാ സൗകര്യം തടസ്സപ്പെടുത്തിയതിനെതിരെ ട്രാന്‍സ് മെന്‍ കിരണ്‍ വൈലാശ്ശേരി മുഴുവന്‍ അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സാമൂഹ്യപ്രവര്‍ത്തക അഡ്വ ബിന്ദു അമ്മിണി നിരാഹാരമാരംഭിച്ചു.
1. ഫറൂക്ക് പോലീസ് സ്റ്റേഷന്‍
2. രാമനാട്ടുകര വില്ലേജ് ഓഫീസ്
3.RDO കോഴിക്കോട്
4.ADM കോഴിക്കോട്
5. ജില്ലാ കലക്ടര്‍ കോഴിക്കോട്
6. പോലീസ് കമ്മീഷണര്‍ കോഴിക്കോട്
7. പ്രോജക്ട് ഓഫീസര്‍ ട്രാന്‍സ് ജന്റര്‍ സെല്‍
8. സാമൂഹ്യനീതി വകുപ്പ് കോഴിക്കോട് ജില്ലാ ഓഫീസര്‍
9. ബഹു.സാമൂഹ്യ നീതി വകുപ്പ് മന്ത്രി
10. ഗവ.സെക്രട്ടറി സാമൂഹ്യനീതി വകുപ്പ്
11. മനുഷ്യാവകാശ കമ്മീഷന്‍ തിരുവനന്തപുരം
12. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍
13. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കോഴിക്കോട്
തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനാലാണ് സമരമാരംഭിച്ചത്. മാത്രമല്ല മതിലിനുള്ളിലായി മറ്റൊരു പുതിയ ഗേറ്റ് കൂടി വയ്ക്കാന്‍ പണി തുടങ്ങുകയും ചെയ്തു. ആരേയും കടത്തി വിടുന്നുമില്ല. പോലീസ് വന്ന് പുതിയ ഗേറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവക്കാന്‍ നിര്‍ദേശിച്ചിട്ടും പണി തുടര്‍ന്ന സാഹചര്യത്തില്‍ താന്‍ പോലീസിനെ വിവരമറിയിച്ചെന്നും എന്നാല്‍ നടപടിയുണ്ടായില്ലെന്നും കിരണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കനകദുര്‍ഗ്ഗക്കൊപ്പം ശബരിമല കയറി ഏറെ ശ്രദ്ധിക്കപ്പെട്ട ആക്ടിവിസ്റ്റാണ് ബിന്ദു അമ്മിണി.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply