ചീഫ് സെക്രട്ടറിയെ തടഞ്ഞു – മരട് ഫ്‌ളാറ്റുടമകള്‍ വീണ്ടും കോടതിയിലേക്ക്
മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങളും ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീം കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
സുപ്രിംകോടതി പൊളിക്കാന്‍ ഉത്തരവ് നല്‍കിയ മരട് ഫ്‌ളാറ്റുകള്‍ സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ താമസക്കാര്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മുദ്രാവാക്യം വിളികളും പ്ലക്കാര്‍ഡുകളുമായി ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധിച്ചു. സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും താമസക്കാരുടെ പുനരധിവാസം ഉറപ്പ് വരുത്തുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
സുപ്രിം കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മരട് നഗരസഭയ്ക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി കൊച്ചിയിലെത്തിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രത്യേക യോഗവും ചേര്‍ന്നു. ജില്ലാ കളക്ടര്‍, മരട് നഗരസഭാ ഭരണസമിതി, സിറ്റി പൊലീസ് കമ്മീഷണര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ യോഗത്തില്‍ പങ്കെടുത്തു. ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകരിക്കേണ്ട നടപടികളാണ് യോഗം ചര്‍ച്ച ചെയ്തത്. ഫ്ളാറ്റിലെ താമസക്കാരുടെ പുനരധിവാസം മാത്രമാണ് ജില്ലാ ഭരണകൂടത്തിന്റെ ബാധ്യതയെന്ന് കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. ഉത്തരവ് നടപ്പാക്കേണ്ടത് മരട് നഗരസഭയാണ്. എന്നാല്‍ തങ്ങള്‍ക്ക് ഒറ്റയ്ക്ക് പൊളിച്ചുമാറ്റാന്‍ കഴിയില്ലെന്നാണ് നഗരസഭാ ഭരണ സമിതിയുടെ നിലപാട്. അതിന് 30 കോടി ചിലവുവരും.
മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങളും ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീം കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. അതേസമയം തങ്ങളുടെ ഭാഗം കേട്ടില്ലെന്നാരോപിച്ച് വീണ്ടും കോടതി കയറാനും ഉടമകള്‍ തീരുമാനിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in