ആയുര്‍വേദവും മോഡേണ്‍ സയന്‍സും പരസ്പര പൂരകം
ഇവിടെ മോഡേണ്‍ സയന്‍സ് അല്ല കുറ്റകരമായ പ്രവര്‍ത്തനം നടത്തുന്നത്. മോഡേണ്‍ സയന്‍സ് സത്യത്തില്‍ ഇത്തരം മനുഷ്യ വിരുദ്ധമായ, സാമൂഹ്യ വിരുദ്ധമായ, പരിസ്ഥിതി വിരുദ്ധമായ വശങ്ങളെ കുറിച്ചതും മുന്നറിയിപ്പ് നല്‍കുന്ന വിധത്തില്‍ അതിന്റെ ചിന്തകളെ വളര്‍ത്തിയിട്ടുണ്ട്. പക്ഷെ അതൊന്നും തന്നെ ഗൗനിക്കാതെയാണ് മുതലാളിത്തം അതിന്റെ ഉത്പാദന വിതരണ ലാഭാര്‍ത്തി മുന്നോട്ടു കൊണ്ടുപോകുന്നത്.
ആരോഗ്യകരമായ ഒരവസ്ഥ ശരീരത്തിനുണ്ടാക്കുക എന്നതാണ് ആയുര്‍വേദം കൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച് രോഗം വന്നാല്‍ അതിനെ പെട്ടെന്ന് മാറ്റുക എന്നൊരു പ്രവര്‍ത്തനത്തിന്റെ പരിപൂര്‍ണ്ണ വിജയം അതിനു സാധിച്ചെന്നു വരില്ല. അറുപതു-എഴുപതു വര്ഷം മുന്‍പുള്ള പരിസ്ഥിതിയല്ല ഇന്ന് ആയുര്‍വേദത്തിനുള്ളത്. കാരണം ആയുര്‍വേദം മോഡേണ്‍ സയന്‍സിന്റെ സഹായങ്ങളുമായി വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. അതിന്റെ ഭാഷയും മനസ്സിലാക്കലുകളും ഭാഷാപരമായ ന്യായ വാദ പ്രതിരോധ രീതികള്‍ പോലും ഇന്ന് മാറിയിട്ടുണ്ട് എങ്കില്‍ അതിനും മോഡേണ്‍ സയന്‍സിന്റെ സഹായം കൊണ്ട് വന്നു ചേര്‍ന്നതാണ്. ഓരോ ചെടികളിലെയും മിശ്രിതങ്ങളിലും അടങ്ങിയിട്ടുള്ള സത്തിനെ കുറിച്ചതും അതിന്റെ പ്രവര്‍ത്തനം ശരീരത്തില്‍ എങ്ങിനെ നടക്കുന്നു എന്ന മനസ്സിലാക്കലിനും സഹായിച്ചത് മോഡേണ്‍ സയന്‍സിന്റെ സഹായം ഒന്നുകൊണ്ടു മാത്രമാണ്.
ശരീരത്തിന് മതിയായ ഭക്ഷണവും അതില്‍നിന്നുള്ള പോഷകാഹാരവും ലഭിച്ചാല്‍ തന്നെ ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിക്കുന്നെന്നും രോഗങ്ങള്‍ വരാതിരിക്കാന്‍ അത് സഹായിക്കുന്നുവെന്നും മോഡേണ്‍ സയന്‍സ് കണ്ടുപിടിച്ചിട്ടുണ്ട്. തരംതിരിച്ചറിഞ്ഞിട്ടുണ്ട്. ഭക്ഷണം നല്ലതാണെന്നു പൂര്‍വ്വികര്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അതില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ എന്തൊക്കെ, ശരീരത്തില്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു, സസ്യങ്ങളുടെയും ജീവികളുടെയും ശരീരത്തിന് എന്തെല്ലാം മൂലകങ്ങള്‍ അടിസ്ഥാനപരമായി വേണമെന്നും ഉള്ള മനസ്സിലാക്കലുകളില്‍ വ്യക്തത വന്നത് മോഡേണ്‍ സയന്‍സിന്റെ വളര്‍ച്ചയിലൂടെയാണ്.
അങ്ങിനെ വളര്‍ന്നപ്പോഴാണ് ഇന്നയിന്ന ഭക്ഷണങ്ങള്‍ കഴിച്ചാല്‍, ഇന്നയിന്ന വസ്തുക്കള്‍ മണ്ണിലേക്ക് നിക്ഷേപിച്ചാല്‍ മനുഷ്യനും സസ്യങ്ങള്‍ക്കും അവ പോഷകങ്ങളായി വരുമെന്നും മനസ്സിലാക്കിയത്. അതും കൂടാതെ ഏതെല്ലാം കീടങ്ങള്‍, ബാക്ടീരിയകള്‍, ഫംഗസുകള്‍, വൈറസുകള്‍ എങ്ങിനെയൊക്കെ പ്രവര്‍ത്തിക്കുന്നു, അതിന്റെയെല്ലാം ജീവിത ചക്രം എങ്ങിനെ എന്നതൊക്കെ മനസ്സിലാക്കിയത് മോഡേണ്‍ സയന്‍സിന്റെ സഹായം കൊണ്ടാണ്. അതുവരെ എല്ലാം ‘നല്ലതാണ്’ അല്ലെങ്കില്‍ നല്ലതല്ല, വിഷമുള്ളതാണ് എന്ന അനുഭവങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ നല്ലതെന്ത്? ചീത്തയെന്ത്? വിഷമുള്ളതെന്ത്? എന്നിങ്ങനെയും അതില്‍ അടങ്ങിയിട്ടുള്ള വസ്തുക്കള്‍ എങ്ങിനെ ജീവിത പരിസരത്തും ശരീരത്തിലും പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ചതും ശരീര ഘടനയെ കുറിച്ചതും ആയ വിവരങ്ങള്‍ മനസ്സിലാക്കിയിരുന്നില്ല.
നമ്മള്‍ മനസ്സിലാക്കിയ വിറ്റാമിനുകള്‍, രക്തത്തിന്റെ സ്വഭാവം, ശരീരത്തിലെ ഓരോ അവയങ്ങളുടെയും പ്രവര്‍ത്തനം, വിറ്റാമിനുകളും ശരീരവും എങ്ങിനെ പ്രവര്‍ത്തിക്കുന്നു, രക്തത്തിന്റെ സ്വഭാവവും ധര്‍മ്മവും, തലച്ചോറും നാഡീവ്യൂഹവും എല്ലുകളും സെന്‍സുകളും ശരീരത്തെയും ബോധത്തെയും എങ്ങിനെ സമഗ്രമായി പ്രവര്‍ത്തിക്കുന്നു എന്നതൊക്കെ മനസ്സിലാക്കിയിട്ടു അധികം ദശകങ്ങളായിട്ടില്ല. ഇപ്പോഴും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കാത്ത അനവധിയാനവധി ഇടങ്ങളിലേക്ക്, നമ്മുടെ ശരീരത്തിലും, സസ്യങ്ങളിലും പ്രകൃതിയുടെ മറ്റു ഇടങ്ങളിലെക്കും എത്താനുള്ള പ്രവര്‍ത്തനം തുടര്‍ന്നുന്നതേയുള്ളൂ. അത്തരം മനസ്സിലാക്കലുകളും വിജയകരമായി പോകണമെങ്കില്‍ മോഡേണ്‍ സയന്‍സിന്റെ, മനുഷ്യ സമൂഹത്തിന്റെ സാമൂഹ്യമായ വളര്‍ച്ചയുടെ അറിവുകളുടെ വളര്‍ച്ചയുടെ സഞ്ചിത രൂപം, വളര്‍ച്ചയില്‍നിന്നു മാത്രമേ സാധിക്കൂ.
ഈ മനസ്സിലാക്കുകളുടെ വളര്‍ച്ചയിലൂടെയാണ് മനുഷ്യന് അവന്റെ പരിസ്ഥിതിയെയും പരിതഃസ്ഥിതിയെയും ഏകദേശം കൃത്യമായ രീതിയില്‍ മനസ്സിലാക്കാനും നിയന്ത്രിക്കാനും ബന്ധപ്പെടുത്താനും ഉപകരിക്കുന്ന രീതിയില്‍ രൂപാന്തരപ്പെടുത്താനും സാധിച്ചുതുടങ്ങിയത്. അങ്ങിനെയാണ് ആയുര്‍വേദം അടക്കം മോഡേണ്‍ സയന്‍സിന്റെ സഹായത്തോടെ അതിന്റെ ബാലാരിഷ്ടതകളില്‍ നിന്ന് ഒരല്‍പം ആരോഗ്യത്തോടെ നില്‍ക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ ഇന്നെത്തിയത്.
മാത്രവുമല്ല മുഴുവന്‍ മേഖലകളിലും കച്ചവടവും ആധുനിക ഭക്ഷണ ക്രമങ്ങളില്‍ ലാഭാര്‍ത്തി വരുത്തിവെച്ച വിനകളില്‍ നിന്ന് രക്ഷ നേടാനുള്ള വഴികളും തേടിയുള്ള അലച്ചിലും മോഡേണ്‍ സയന്‍സിനെ കുറ്റക്കാരനാക്കിയപ്പോള്‍ പകരം എന്തെന്ന അന്വേഷണവും ഉയര്‍ന്നുവന്നു. അതിനുള്ള പരിഹാരവും മോഡേണ്‍ സയന്‍സിന്റെ കാഴ്ചപ്പാടിലൂടെ മാത്രമേ മനസ്സിലാക്കാനും കഴിഞ്ഞുള്ളു. മുതലാളിത്ത ഉത്പാദന-വിതരണ-വില്‍പ്പന ലാഭാര്‍ത്തി ഭക്ഷണങ്ങളിലൂടെ, ജീവിത സാഹചര്യങ്ങളിലൂടെയെല്ലാം വളര്‍ന്ന സമ്മര്‍ദ്ദങ്ങളും ലാഭത്തിനു വേണ്ടിയുള്ള നിര്‍മ്മാണ രീതികളും മോഡേണ്‍ സയന്‍സിനെയാണ് എതിര്പക്ഷത്തു നിര്‍ത്തിയത്.
സത്യത്തില്‍ ഇവിടെ മോഡേണ്‍ സയന്‍സ് അല്ല കുറ്റകരമായ പ്രവര്‍ത്തനം നടത്തുന്നത്. മോഡേണ്‍ സയന്‍സ് സത്യത്തില്‍ ഇത്തരം മനുഷ്യ വിരുദ്ധമായ, സാമൂഹ്യ വിരുദ്ധമായ, പരിസ്ഥിതി വിരുദ്ധമായ വശങ്ങളെ കുറിച്ചതും മുന്നറിയിപ്പ് നല്‍കുന്ന വിധത്തില്‍ അതിന്റെ ചിന്തകളെ വളര്‍ത്തിയിട്ടുണ്ട്. പക്ഷെ അതൊന്നും തന്നെ ഗൗനിക്കാതെയാണ് മുതലാളിത്തം അതിന്റെ ഉത്പാദന വിതരണ ലാഭാര്‍ത്തി മുന്നോട്ടു കൊണ്ടുപോകുന്നത്.
ഇത്തരത്തിലുള്ള സൂഷ്മവും സമഗ്രവുമായ മനസ്സിലാക്കലുകളില്‍ വിജയിക്കുമ്പോഴാണ് ജീവിതവും,മനുഷ്യ ശരീരവും കൃഷിയും കന്നുകാലി വളര്‍ത്തലും ഭക്ഷ്യോത്പാദനവും അതിന്റെ കുറവുകള്‍, ചുറ്റുപാടുകള്‍, ഉപയോഗ ക്രമങ്ങള്‍, പ്രയോഗ രീതികള്‍, സമീപന രീതികള്‍ എന്നിവയില്‍ വിജയം വരിക്കാന്‍ സാധിക്കൂ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Ambilimon
September 9, 2019 at 6:25 am
ആയുർവേദത്തിൽ ലാഭേച്ഛ ഇല്ലാതെയാണ് ആയുർവേദ മരുന്നു കമ്പനി മുതളിമാർ മരുന്നുല്പാദനം നടത്തുന്നത് അല്ലെ?