യുദ്ധങ്ങളും യുദ്ധ പരിണാമങ്ങളും.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

 

ആധൂനീക സാമ്രാജ്യത്വ വടംവലിയുടെ ഇന്നത്തെ ലോകത്ത്, സമാധാന കാലഘട്ടം എന്നാല്‍ അടുത്ത യുദ്ധത്തിനായുള്ള തയ്യാറെടുപ്പാണെന്ന ചൈനീസ് മിലിട്ടറി തന്ത്രഞ്ജന്‍ സണ്‍ യിറ്റ്സ്സുവിന്റെയും പില്‍ക്കാലത്ത് അത് ശരിവെച്ചു കൊണ്ടുള്ള മാവോയുടേയും നിഗമനം ഏറെ തെളിയിച്ചു കൊണ്ട് ഇന്ന് പശ്ചിമേഷ്യ കേന്ദ്രീകൃതമായി ലോക യുദ്ധത്തിനുള്ള സാദ്ധ്യതകള്‍ ഉയര്‍ന്നു വന്നുവെങ്കിലു , അണുവായുധ പ്രയോഗത്തിന്റെ സാദ്ധ്യതയും ഭീഷണിയും അവിടെ വിഘ്‌നം സൃഷ്ടിച്ചിരിക്കുന്ന കാഴ്ചയാണ് കാണാന്‍ ആകുന്നത്. ട്രംപ് വെടി നിര്‍ത്തല്‍ നിര്‍ബന്ധിക്കാനുള്ള മുഖ്യ കാരണവും മറ്റൊന്നല്ല.

എന്നാല്‍, എക്കാലത്തേയും പോലെ, ഓരോ യുദ്ധവും ലോകത്തെ പുതിയ ക്രമ സമാധനത്തിലേക്കും , പുതിയ സാമ്പത്തിക സാമൂഹ്യക ക്രമങ്ങളിലേക്കും എത്തിക്കുന്നു എന്നത് ഇവിടേയും സുവ്യക്തമായിരിക്കുന്നു. ഒന്നും, രണ്ടും മഹായുദ്ധങ്ങള്‍ ലോകത്തെ പങ്കുവെക്കുവാ നായി തുടങ്ങിയെങ്കിലും ഏറെ പിന്നോക്കം നിന്ന രാജ്യങ്ങളിലെ വിപ്ലവങ്ങളിലാണ് അത് കലാശിച്ചത്. സൂര്യന്‍ അസ്തമിക്കാത്തതെന്നു കരുതിയ ബ്രിട്ടിഷ് സാമ്രാജ്യത്വം 1950 ഓടെ തകര്‍ന്ന് തരിപ്പണമായി. തല്‍ഫലമായി വളര്‍ന്നു വന്നതാണ് പുതിയ വന്‍ശക്തികളായ റഷ്യയും ചൈനയും. യഥാര്‍ത്ഥത്തില്‍ ലോകയുദ്ധങ്ങള്‍ എല്ലാം ആക്രമിക്കപ്പെടുന്ന രാജ്യത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്ന സ്ഥിതിയിലാണ് എത്തിയിട്ടുള്ളത്. ഇതില്‍ ഇറാനും ഉള്‍പ്പെടുന്നു. ഇസ്രേയേലിന്റെ ഭാവി നിര്‍ണ്ണയിക്കാനാവാത്ത സ്ഥിതിയില്‍ വഴി തിരിഞ്ഞുവെന്നു വരാം.

മറ്റൊരു സാമ്രാജ്യമായി ബ്രിട്ടന്റെ സ്ഥാനം രണ്ടാം ലോകമഹായുദ്ധാനന്തരം വളര്‍ന്നു വന്ന അമേരിക്ക, വിയറ്റ്‌നാം തുടങ്ങി അവസാനം അഫ്ഗാനിസ്ഥാനില്‍ നിന്ന് വാലും ചുരുട്ടി ഓടിയതുപോലെ, ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനീക താവളങ്ങള്‍ ഒന്ന് ഒന്നായി വിടേണ്ട സ്ഥിതി ലോകത്തിലെ ഏക വന്‍ ശക്കിയെന്നു ഇന്ന് ഊറ്റം കൊണ്ടിരുന്ന അമേരിക്കക്ക് ഉടനെ വേണ്ടി വരുമെന്നു സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇറാന്‍ സ്വന്തം ആള്‍ നാശം ഒട്ടും വരുത്താതെ തന്നെ ഇസ്രേയലിനെ തവിടുപൊടിയാക്കുന്ന കാഴ്ച ലോക യുദ്ധത്തിന്റെ അകലും പിടിയും ഇനിയണ്ടോട്ട് മാറ്റി മറിക്കും. പുതിയ യുദ്ധ സന്നാഹങ്ങള്‍ രാജ്യങ്ങള്‍ക്ക് അനുവാര്യമായി മാറിയെന്നു തന്നെ വരും. ഇത് യുക്രയിനില്‍ അത്ര വ്യക്തമായിട്ടില്ലാത്തിനാല്‍ ഇറാന്‍ അത് കൂടുതല്‍ വ്യക്തതയോടെ തെളിയിച്ചിരിക്കുന്നു.

അതിശയരമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് എക്സില്‍ കുറിക്കുകയും മാധ്യമങ്ങളിലൂടെ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുകയും,പന്ത്രണ്ട് ദിന യുദ്ധം അവസാനിപ്പിച്ചതിന് എല്ലാവരോടും നന്ദി പറയുകയും ചെയ്യുകയുണ്ടായി. എന്തായിരിക്കും ഇസ്രയേല്‍ – അമേരിക്ക അച്ചുതണ്ടിന്റെ ഈ പെട്ടെന്നുള്ള മനം മാറ്റത്തിന് കാരണം എന്ന് ചിന്തിക്കാത്തവരില്ല. എന്തായിരുന്നാലും ഈ യുദ്ധത്തില്‍ മേല്‍ക്കോയ്മ നേടിയ ഇറാന്‍ , റഷ്യ – ചൈന axis ലൂടെ ആര്‍ജിച്ച പിന്‍ബലത്തില്‍, പുതിയ സമ വാക്ക്യങ്ങള്‍ മുന്നോട്ടു വെക്കപ്പെടുന്നു. ഇറാന്‍ പാര്‍ലമെന്റ അംഗീകരിച്ച ഹോര്‍മസ് കപ്പല്‍ ഗതാഗതമാര്‍ഗ്ഗം അടക്കുക എന്ന തീരുമാനം, ഖോമിനിയുടെ അന്തിമ തീരുമാനത്തിന് ഇരിക്കവെ, അത് അടച്ചാല്‍ ഉണ്ടാകുന്നത് തകര്‍ന്നുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥ കൂടുതല്‍ ഗര്‍ത്തങ്ങളിക്കു കൂപ്പുകുത്താന്‍ മറ്റു കാരണങ്ങള്‍ വേണ്ടി വരില്ല എന്നതാണ്.

ഇനിയിപ്പോള്‍, ഇപ്പോള്‍ പ്രഖ്യാപിച്ച വെടി നിര്‍ത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ച കാരണങ്ങള്‍ പരിശോധിച്ചാല്‍; യുദ്ധ സംബന്ധിയായ വിശകലനങ്ങളില്‍ നിന്ന് ഏറ്റവും വിശ്വസനീയമെന്ന് തോന്നുന്ന ഒന്ന് – ഇറാന്റെ ആണവായുധ നിര്‍മ്മാണ ശേഷിയെ സംബന്ധിച്ച ചെറിയൊരു ധാരണ ഇരു രാജ്യങ്ങള്‍ക്കും ഉണ്ടായി എന്നതാണ്. ഇത് ഇറാനെ നോര്‍ത്ത് കൊറിയയുടെ സ്ഥാനത്ത് ഇന്ന് അവരോധിച്ചിരിക്കുന്നു. മദ്ധ്യയേഷ്യയില്‍ പുതിയ ആയുധ പന്തയത്തിന് കാരണമാക്കുന്നു അത്. സൗദി അണുവായുധത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയിരിക്കുന്നു, ഖത്തറും പുറകെ പോയന്നു വരാം.

ട്രംപ് യുദ്ധ വിരാമ തന്ത്രവുമായി ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ -നതാന്‍സ്, ഫോര്‍ദോ, ഇസ്ഫഹാന്‍- മിസൈല്‍ ആക്രമണത്തിലൂടെ നശിപ്പിച്ചുവെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും, അമിത് സെയ്ഗാള്‍ (രാഷ്ട്രിയ നിരീക്ഷകന്‍) കഴിഞ്ഞ ദിവസം പുറത്തുവിട്ട സാറ്റലൈറ്റ് ഇമേജുകള്‍ ഇസ്രയേല്‍-അമേരിക്ക അച്ചുതണ്ടിന് ഷോക്കടിപ്പിക്കുന്നവയായിരുന്നു.

ഇറാന്‍ കരുതല്‍ നടപടികള്‍ കൈകൊണ്ട്, അമേരിക്കന്‍ മിസൈല്‍ ആക്രമണം ആരംഭിക്കുന്നതിന് തൊട്ടു മുന്നെ തന്നെ, ഫോര്‍ദോ നിലയത്തില്‍ നിന്ന് വലിയ തോതില്‍ യുറേനിയവും മറ്റു ചരക്കുകളുടെയും നീക്കങ്ങള്‍ നടത്തിയെന്നാണ് ഇമേജ്കള്‍ വ്യക്തമാക്കുന്നത്. ചാത്തം ഹൗസിലെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ഡയറക്ടര്‍, പട്രീഷ്യ മേരി ലെവിസും ഇറാന്റെ ഈ നീക്കള്‍ ഉറപ്പിക്കുന്നുണ്ട്.

ന്യൂക്ലിയര്‍ വാര്‍ഫെയര്‍ എക്സ്പേര്‍ട്ട് ആയ Becky Alexis-Martin ബ്രിട്ടീഷ് ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ ഈ ആക്രമണങ്ങള്‍ക്ക് ശേഷവും ഇറാന്റെ ആണവായുധ നിര്‍മ്മാണ ശേഷി ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ലെന്ന് വിലയിരുത്തുന്നുണ്ട് . 23 ജൂണില്‍ The Telegrah (UK) ല്‍ B അലക്‌സി മാര്‍ട്ടിന്‍ ചൂണ്ടികാണിച്ചതു പോലെ ഇതോടെ ഇറാന്റെ ന്യൂക്ലീയര്‍ ബോംബിനായുള്ള തിരച്ചില്‍ അവസാനിക്കുകയായിരിക്കും.

മിസൈല്‍ ആക്രമണങ്ങള്‍ ഇറാന്റെ ആണവായുധ നിര്‍മ്മാണത്തിനാവശ്യമായ സമ്പുഷ്ടീകരിച്ച യുറേനിയം (Weapon grade, Highly Enriched Uranium) ശേഖരം നശിപ്പിക്കാനോ പിടിച്ചെടുക്കാനോ സാധിച്ചിട്ടില്ലെന്ന വസ്തുത, ഇറാന്റെ ആണവായുധ നിര്‍മ്മാണ പരിപാടി ഇപ്പോഴും ശക്തമാണെന്നുള്ളതിന് തെളിവായി കണക്കാക്കേണ്ടി വരുന്നു. അഥവാ ഇറാന് മിസ്സയില്‍ സങ്കേതിക വിദ്യയുമായി ഈ ആണവ സങ്കേതിക വിദ്യയെ എളുപ്പം യോജിപ്പിക്കാനാവുമെന്ന ഭയം ശത്രുപക്ഷത്തെ നിരായുധരാക്കുന്നു.

വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഇറാനെ സംബന്ധിച്ചിടത്തോളം ആണവായുധ നിര്‍മ്മാണം ഏതാനും ദിവസങ്ങള്‍ മാത്രം ആവശ്യമുള്ള സംഗതിയാണ് എന്ന ബോധ്യത്തിലാണ് വെടിനിര്‍ത്തലിനും സംഘര്‍ഷ ലഘൂകരണത്തിനും ഉള്ള മുന്‍കയ്യുകള്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്,എന്നുവേണം അനുമാനിക്കാന്‍.

ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിക്കുക വഴി ഇസ്രയേല്‍ ചെയ്തിരിക്കുന്നത്, ആണവ നിര്‍വ്യാപന കരാറില്‍ (nuclear non-proliferation treaty) ഒപ്പുവെച്ച ഒരു സമാധാന നിലപാടില്‍ നിന്നിരുന്ന രാഷ്ട്രത്തെ ചൊറിയുക വഴി, അതില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിക്കുക എന്നത് മാത്രമാണ് ചെയ്തിരിക്കുന്നത്. അവനന്‍ കുഴിച്ച കുഴിയില്‍ വീണ മട്ടിലാണ് അമേരിക്കന്‍ – ഇസ്രേയല്‍ സഖ്യം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ പശ്ചാതലത്തില്‍ ഇറാന്റെ സഖ്യകക്ഷികള്‍ ആണവായുധം വാഗ്ദാനം ചെയ്തതോടപ്പം, തങ്ങളുടെ ആണവായുധ ശേഷി ഏതുവിധേനയും ശക്തിപ്പെടുത്തുക എന്നതായിരിക്കും ഇറാന്റെ ഇനിയങ്ങോട്ടുള്ള പ്രഥമ പരിഗണന. ആണവ ശേഷി തന്നെയാണ് ഏതൊരു രാജ്യത്തിന്റേയും സ്വാതന്ത്ര്യാത്വത്തിന്റെ മാനദണ്ഡം എന്ന സ്ഥിതിയിലേക്ക് രാജ്യങ്ങളെ തള്ളിവിട്ടുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍, ഈ കളി കൊണ്ട് ഭാവി സമൂഹങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുകയാണ് ചെയ്യുന്നത്. ‘ അത്തരത്തിലൊരു തികച്ചും അപകടരമായ യുദ്ധമാണ് നിര്‍ഭാഗ്യവശാല്‍ മദ്ധേഷ്യ ചുറ്റിപ്പറ്റി ഇന്ന് പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഇസ്രേയല്‍ ഷീണിക്കപ്പെടുന്നതോടെ പാലസ്തീന്‍ പ്രശനപരിഹാരം അറബി രാജ്യങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം അമേരിക്കക്ക് ഇനി അംഗീകരിക്കേണ്ടി വരും. യൂക്രയിനില്‍ റഷ്യയുടെ പിടി മുറുകും. അമരിക്കന്‍ വ്യാപര യുദ്ധം കഴമ്പില്ലാതെ അവസാനിക്കും. ഇന്‍ഡ്യ ദുര്‍ബലമായ അമേരിക്കന്‍ ഇസ്രേയല്‍ ലോബിയെ ഉപേക്ഷിച്ച് ചൈനയുമായി ചങ്ങാത്തം പുലര്‍ത്താന്‍ നിര്‍ബന്ധിതമാകും.
.
വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക -രാഷ്ട്രീയ പ്രതിസന്ധി മിക്ക രാജ്യങ്ങളിലും ജനങ്ങളില്‍ രാഷ്ട്രിയ പരിഹാരങ്ങള്‍ക്കായുള്ള അന്വേഷണത്തെ ത്വരിതപ്പെടുത്തും. ജനകീയ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ ഈ ചുറ്റുപാട് ഏറെ സഹായകരമാകും.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply