
ശബരിമല യുവതീ പ്രവേശനത്തിന് ബിന്ദുഅമ്മിണി സുപ്രിം കോടതിയില്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രായ, മതഭേദമമെന്യേ ശബരിമലയിലേക്കെത്തുന്ന എല്ലാ സ്ത്രീകള്‍ക്കും സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സ്ത്രീപ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്തിട്ടില്ല. അതിനാല്‍ ശബരിമലയിലേക്കെത്തുന്ന എല്ലാ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ സുരക്ഷ ഒരുക്കണം. യുവതീപ്രവേശനമനുവദിച്ച വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി കേസ് ഏഴംഗ വിശാല ബെഞ്ചിന് കൈമാറിയിരിക്കുകയാണ്. തുടര്‍ന്ന് യുവതികള്‍ക്ക് സുരക്ഷ ഒരുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ പൊലീസിനോട് നിര്‍ദേശിക്കുകയായിരുന്നു. നവംബര്‍ 26ന് ശബരിമല പ്രവേശനത്തിനു ശ്രമിച്ച തൃപ്തി ദേശായിക്കും ബിന്ദു അമ്മിണിക്കും പോലീസ് സുരക്ഷ ഒരുക്കിയില്ല. മാത്രമല്ല ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യുവതീപ്രവേശനത്തിനായി ബിന്ദു അമ്മിണി വീണ്ടും സുപ്രിം കോടതിയിലെത്തിയത്.
