
ഡിസംബര്‍ 10 വരെ അയോധ്യയില്‍ നിരോധനാജ്ഞ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഡിസംബര്‍ 10 വരെ അയോധ്യയിലും പരിസരത്തും ജില്ലാ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തര്‍ക്കഭൂമി കേസിലെ അന്തിമവാദം സുപ്രീംകോടതിയില്‍ ആരംഭിക്കുന്നതിനു മുന്നോടിയായാണ് നടപടി. ഈ മാസം 17 ന് മുമ്പായി വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുന്നത്. സംഘര്‍ഷസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിധി എന്തായാലും ഇരുവിഭാഗങ്ങളും നടത്തുന്ന ശക്തി പ്രകടനങ്ങളും പ്രതിഷേധ മാര്‍ച്ചുകളും സംഘര്‍ഷത്തിലെത്താ കേന്ദ്രസേനയുടെ വിന്യാസം വര്‍ധിപ്പിക്കാനും കൂടുതല്‍ ചെക് പോസ്റ്റുകള്‍ സ്ഥാപിക്കാനും ഉത്തരവിലുണ്ട്.
[widgets_on_pages id=”wop-youtube-channel-link”]
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അയോധ്യാ കേസില്‍ വാദം കേള്‍ക്കുന്നത്. അയോധ്യയിലെ തര്‍ക്കഭൂമി വിഭജിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
നവംബര്‍ പതിനേഴിനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് വിരമിക്കുന്നത്. അതിനു മുന്‍പ് കേസില്‍ വിധി പറയാനാണ് ഭരണഘടനാ ബെഞ്ചിന്റെ ശ്രമം.
