
ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ : കരുണാനിധിക്കു പുറകെ ജയലളിതയും രംഗത്ത്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സോഷ്യല്‍ മീഡിയകളിലെ ഔദ്യാഗിക പോസ്‌റ്റുകള്‍ ഹിന്ദിയിലാകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തിനെതിരെ തമിഴ് നാട് മുഖ്യമന്ത്രി ജയലളിത രംഗത്ത്. തീരുമാനം പുനഃപരിശോധിക്കണ മെന്നാവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചതായറിയുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലര്‍ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്.
ഹിന്ദിക്ക് പ്രചാരം നല്‍കുന്നതിനു പകരം പ്രധാനമന്ത്രി വികസനത്തില്‍ ശ്രദ്ധിക്കണമെന്നാണ് ഡി.എം.കെ നേതാവ് കരുണാനിധി പറഞ്ഞത്. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ ഒരു ഭാഷയ്‌ക്കു മാത്രം മുന്‍ഗണന നല്‍കുന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും കരുണാനിധി പറഞ്ഞു. ഹിന്ദി ഭാഷ സംസാരിക്കാത്തവരെ രണ്ടാംതരക്കാരായി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്നും ഭാഷാപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചരിത്രത്തില്‍ നിന്നും മാഞ്ഞിട്ടില്ലെന്നും ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് ചരിത്രം സാക്ഷിയായിട്ടുണ്ടെന്നും കരുണാനിധി പറഞ്ഞിരുന്നു.
മാതൃഭാഷ ഹിന്ദിയല്ലാത്ത സംസ്ഥാനങ്ങളില്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഇംഗ്ലീഷിലാകണമെന്ന നിലനില്‍ക്കുന്ന നിയമത്തെ അട്ടിമറിക്കുന്നതാണ് ഈ നിര്‍ദ്ദേശമെന്ന് ജയലളിത കത്തില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ഹിന്ദിക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നത് വളരെ വികാരപരമായ ഒരു കാര്യമാണെന്നും തമിഴ്‌ജനതക്കിത് അസഹ്യത ഉണ്ടാക്കുന്നതാണെന്നും ഭാഷാ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരാണ് തമിഴ്‌നാട്ടുകാര്‍ എന്നും കത്ത് ഓര്‍മ്മിപ്പിക്കുന്നു. തമിഴടക്കം ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍പെട്ട ഭാഷകളെയെല്ലാം ഔദ്യാഗിക ഭാഷകളായി പ്രഖ്യാപിക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു.
