സബാഷ് എം വി ജയരാജന്‍….

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

jayarajan-victory11

എന്താ എംവി ജയരാജന്റെ പെര്‍ഫോമെന്‍സ്……. ചാനല്‍ ചര്‍ച്ചക്കു വരുന്നവരെല്ലാം തങ്ങളുടെ അടിയാളരാണെന്നു ധരിച്ചുവെച്ചിരിക്കുന്ന അവതാരകരെ ഉത്തരം മുട്ടിച്ചാണ് ജയരാജന്റെ പെര്‍ഫോമന്‍സ് മുന്നോട്ടു പോകുന്നത്. അവതാരകരുടെ ഫാസിസ്റ്റ് സമീപനത്തിനു ജയരാജന്മാരെ പോലുള്ളവര്‍ ആവശ്യം തന്നെ. എന്നാല്‍ മറുവശത്ത് എന്താണിദ്ദേഹം പറഞ്ഞുവരുന്നതെന്നോര്‍ക്കുമ്പോള്‍ സങ്കടം വരുന്നു.. ഈനാംപീച്ചിക്കു കൂട്ട് മരപ്പട്ടി എന്നു പറയുന്നപോലെയാണ് അവതാരകരും ജയരാജനും.

വിഎസ് അച്യൂതാനന്ദന്‍ രമയുടെ സമരപന്തല്‍ സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തിന് ജയരാജന്റെ മറുപടി ഇങ്ങനെ. എം വി ജയരാജന്‍ നാളെ മരിക്കുമോ? അവതാരകനു ഉത്തരം മുട്ടാതിരിക്കുന്നതെങ്ങനെ? ഇത്തരത്തിലുള്ള യുക്തികളുമായാണ് ജയരാജന്‍ കുറച്ചു ദിവസങ്ങളായി ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിനെ പ്രതിനിധീകരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളുടെ നിലവാരത്തിനു ഇത് ധാരാളമാണ്. എന്നാല്‍ പലപ്പോഴും ഈ പൈങ്കിളി രാഷ്ട്രീയ സംഭാഷണം ചരിത്രത്തിനു നേരെയുള്ള കാര്‍ക്കിച്ചു തുപ്പലാകുന്നു. അത്തരത്തിലൊന്നായിരുന്നു കഴിഞ്ഞ ദിവസം കേട്ടത്. ടിപി വധ കേസിലെ കൊലയാളികളെ ജയിലിലെത്തി സന്ദര്‍ശിക്കാന്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം തന്നെ എത്തിയതിലെ സാംഗത്യമായിരുന്നു ചര്‍ച്ചാവിഷയം. അതിനു ജയരാജന്റെ മറുപടി ഇങ്ങനെ. നക്‌സല്‍ വര്‍ഗ്ഗീസിനെ പോലീസ് വധിച്ചപ്പോഴും പാര്‍ട്ടി ഇത്തരത്തില്‍ ഇടപെട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ രാജനെ വധിച്ച കേസുമായി ബന്ധപ്പെട്ടും പാര്‍ട്ടി ഇടപെട്ടു. വര്‍ഗ്ഗീസും രാജനും പാര്‍ട്ടിക്കാരായിരുന്നില്ലല്ലോ. എന്നിട്ടും ഞങ്ങളിടപെട്ടല്ലോ. അതുപോലെ കൊടിസുനിയുടേയും കിര്‍മാണി മനോജിന്റേയും മനുഷ്യാവകാശപ്രശ്‌നങ്ങളിലും ഇടപെടുന്നു. അതിനാണോ ഇത്രയും കോലാഹലം….
സബാഷ് ജയരാജന്‍.. പ്രബുദ്ധമെന്നു സ്വയം ഉദ്‌ഘോഷിക്കുന്ന കേരളത്തിനാവശ്യം താങ്കളെപോലുള്ള നേതാക്കള്‍ തന്നെ….. മുകളില്‍ പറഞ്ഞ പോലെ ഈനാംപീച്ചിക്കു കൂട്ട് മരപ്പട്ടിയല്ലേ ഉണ്ടാകൂ….


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply