ശുഭവാര്‍ത്തയില്ല : പ്രതിസന്ധി രൂക്ഷം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

xxx

സോളാര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംസ്ഥാന മന്ത്രിസഭാ പുനസംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദിവസങ്ങളായി ഡല്‍ഹിയില്‍ നടന്ന ദൗത്യം പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിടുന്ന പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ‘ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക് താനില്ലെ’ന്ന് കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കിയതോടെയാണ് ശുഭവാര്‍ത്ത് പ്രതീക്ഷി്ചചിരുന്നവര്‍ നിരാശരായത്. സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷനായി തുടരാനാണ് ചെന്നിത്തലയുടെ തീരുമാനം.
അപമാനിതനായി മന്ത്രിസഭയിലേക്ക് എത്താന്‍ താനില്ലെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയെ അദ്ദേഹം അറിയിച്ചതായാണ് റിപ്പോര്‍ട്ട്്. സോണിയ അത് അംഗീകരിക്കുകയും ചെയ്തു, ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ കെ.പി.സി.സി.പ്രസിഡന്റായി തുടരാന്‍ അനുവദിക്കണമെന്ന ചെന്നിത്തലയുടെ അപേക്ഷയും കോണ്‍ഗ്രസ് അധ്യക്ഷ അംഗീകരിച്ചു.
മന്ത്രിസഭയിലേക്ക് വരുമ്പോള്‍ ആഭ്യന്തരവകുപ്പ് നല്‍കുക, അല്ലെങ്കില്‍ റവന്യൂ പോലുള്ള ഒരു പ്രധാന വകുപ്പും ഉപമുഖ്യമന്ത്രി സ്ഥാനവും നല്‍കുക എന്ന ആവശ്യം നടക്കാത്തതിനെ തുടര്‍ന്നായിരുന്നു ചെന്നിത്തലയുടെ തീരുമാനം.
ആഭ്യന്തരമന്ത്രി സ്ഥാനം വിട്ടുനല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിലപാടെടുത്തതോടെ, അവശേഷിച്ചിരുന്നത് ഉപമുഖ്യമന്ത്രി സ്ഥാനമായിരുന്നു. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ്സിന് മാത്രം തീരുമാനിക്കാനില്ലെന്ന് യു.ഡി.എഫ്.ഘടകകക്ഷികള്‍ വ്യക്തമാക്കി. അതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ തങ്ങള്‍ക്ക്് അവകാശപ്പെട്ടതാണ് ഉപമുഖ്യമന്ത്രി സ്ഥാനമെന്ന ലീഗിന്റെ അവകാശവാദം പിന്‍വലിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കായില്ല.. അതേസമയം കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ ഘടകകക്ഷികള്‍ കൈകടത്തുന്നതില്‍ എ കെ ആന്റണിയും അസംതൃപ്തനാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
സോളാര്‍ തട്ടിപ്പ് പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കടുത്ത വിമര്‍ശനം നേരിടുന്ന വേളയിലാണ്, കുറച്ചു മാസങ്ങളായി അടഞ്ഞ അധ്യായമായിരുന്ന മന്ത്രിസഭാ പുനസംഘടനയും ചെന്നിത്തലയുടെ മന്ത്രസഭാ പ്രവേശവും വീണ്ടും സജീവമാവുകയും ഹൈക്കമാന്‍ഡ് ഇടപെടുകയും ചെയ്തത്.
ഉന്നതരുടെ പേരുകളില്ലാതെ സരിത തന്റെ മൊഴി കോടതിയില്‍ സമര്‍പ്പിച്ചതോടെ അല്‍പ്പം ആശ്വാസത്തിലായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഈ പ്രശ്‌നം വീണ്ടും ഉറക്കം കെടുത്തുന്നതായി.
ജാള്യതയില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ ഡി എഫ് സമരം തുടരുകയാണെങ്കിലും അതിനേക്കാള്‍ അദ്ദേഹം ഭയക്കുന്നത് ഇനി ചെന്നിത്തലയുടെ നീക്കങ്ങളെയായിരിക്കും. മന്ത്രിസ്ഥാനത്തിന്റെ പേരില്‍ ഒരിക്കല്‍ അപമാനിതനായ ചെന്നിത്തല വീണ്ടും അപമാനിതനായതില്‍ കൈ സുധാകരനും മറ്റും ക്ഷുഭിതനാണ്. ഇനി നേതൃമാറ്റം എന്ന ആവശ്യമായിരി്കകും ഐ ഗ്രൂപ്പ് ഉന്നയിക്കുക. അതിന്റെ സൂചനയാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക് താനില്ല എന്ന് ചെന്നിത്തല അടിവരയിടുന്ന വിധം ആവര്‍ത്തിക്കുന്നത്. എന്തായാലും പ്രശ്‌നപരിഹാരം അടഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്നത്തെ സംഭവവികാസങ്ങളോടെ ഉമ്മന്‍ ചാണ്ടി നേരിടുന്ന പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി എന്നതാണ് വസ്തുത.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply