
വീരനെതിരെ ശ്രീജിത്ത്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പത്രപ്രവര്‍ത്തകരുടെ ന്യായമായ അവകാശങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന്ത മാതൃഭൂമി എംഡി വീരേന്ദ്രകുമാറാണ്. അതിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ പി രാജന്‍ എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എറണാകുളത്തുണ്ട.് ഇപ്പോഴിതാ ആ പാതയില്‍ മറ്റൊരാള്‍ കൂടി. ഒമ്പതുവര്‍ഷമായി മാതൃഭൂമിയിലെ ജീവനക്കാരനും പത്രപ്രവര്‍ത്തക യൂണിയന്റെ സജീവ പ്രവര്‍ത്തകനുമായ കെ ശ്രീജിത്. ജോലി രാജിവെച്ച് പാലക്കാട് ലോകസഭ മണ്ഡലത്തില്‍ വീരനെതിരെ മത്സരിക്കുകയാണ് ശ്രീജിത്. തീര്‍ച്ചയായും തനിക്കു പറയാനുള്ളത് പറയാനുള്ള വേദിയായി ശ്രീജിത് തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുമെന്നുറപ്പ്.
മാതൃഭൂമിയുടെ ഡെല്‍ഹി ലേഖകനായിരുന്നു ശ്രീജിത്. പത്രപ്രവര്‍ത്തകരുടെ വേജ്‌ബോര്‍ഡ് നടപ്പാക്കാനുള്ള പോരാട്ടത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചതിന്റെ പേരില്‍ ശ്രീജിത്തിനെ തൃശൂര്‍ക്കും പിന്നീട് കോഴിക്കോട്ടേക്കും മാറ്റുകയായിരുന്നു. എന്നാല്‍ ശ്രീജിത് പോരാട്ടം തുടര്‍ന്നു. പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന്റെ ഭാഗമായി മാതൃഭൂമിയടക്കമുള്ള പത്ര ഓഫീസുകള്‍ക്കുമുന്നില്‍ നടത്തിയ സമരങ്ങളില്‍ ഫങ്കെടുത്തു. മറ്റുതൊഴില്‍ മേഖലകളിലെ അവകാശങ്ങലേയും അവകാശ ലംഘനങ്ങളേയും കുറിച്ച് ഘോരഘോരം എഴുതുമ്പോഴും സ്വന്തം മേഖലയില്‍ അതേറ്റവും നിഷേധിക്കപ്പെടുന്നവരാണല്ലോ പത്രപ്രവര്‍ത്തകര്‍. അതിനെതിരെ പ്രതികരിക്കാന്‍ തയ്യാറുള്ളവര്‍ വിരലിലെണ്ണാവുന്നവര്‍. അക്കൂട്ടത്തിലായിരുന്നു ശ്രീജിത്. എന്നാല്‍ മാനേജ്‌മെന്ഞര് ചെയ്തത് ശ്രീജിത്തിനെ ഗൗഹത്തിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ശ്രീജിത്തിനെ മാത്രമല്ല, മറ്റനവധി പേരേയും പല ഭാഗങ്ങലിലേക്കും സ്ഥലം മാറ്റി. ഇത്തരത്തില്‍ മാനേജ്‌മെന്റിന്റെ പ്രത്യകിച്ച് വീരേന്ദ്രകുമാറിന്റെ പ്രതികാര നടപടിക്ക് വിധേയരായ ജീവനക്കാരുടെ പ്രതിനിധിയായാണ് താന്‍ മത്സരിക്കുന്നതെന്ന് ശ്രീജിത്ത് പറയുന്നു. ത്സരത്തിന് പത്രപ്രവര്‍ത്തക യൂണിയന്റെയോ, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ പിന്തുണ ശ്രീജിത് തേടിയിട്ടില്ല. തികച്ചും സ്വതന്ത്രമായാണ് മത്സരിക്കുന്നതെന്നും വീരന്റെ ജനാധിപത്യ വിരുദ്ധ സമീപനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. തീര്‍ച്ചയായും മലയാളി ശ്രദ്ധിക്കേണ്ട സ്ഥാനാര്‍ത്ഥിത്വമാണിത്.
