വിവേകാനന്ദന്‍. നവോത്ഥാനത്തെ തടസപ്പെടുത്തി

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

symonസൈമണ്‍ ബ്രിട്ടോ.
ബംഗാളിലെ നവോത്ഥാനത്തെ  തടസപ്പെടുത്തുകയായിരുന്നു സ്വാമി വിവേകാനന്ദന്‍. അദ്ദേഹം ഒരിക്കലും ബ്രാഹ്മണ്യത്തെ തള്ളിപ്പറഞ്ഞിരുന്നില്ല. ബ്രാഹ്മണ്യത്തെ തള്ളിപ്പറഞ്ഞ ബാസവയ്യയെ വാഴിക്കുന്നതിന് പകരം വിവേകാനന്ദനെ കൊണ്ടാടുന്നതിലെ യുക്തി പരിശോധിക്കപ്പെടണം. ഗാന്ധി സെക്യുലറിസ്റ്റാണെന്നത് അംഗീകരിക്കാനാകില്ല. മതാത്മകതയെ പ്രോത്സാഹിപ്പിച്ചയാളായിരുന്നു ഗാന്ധി.
ഇന്ത്യയില്‍ നവബ്രാഹ്മണ്യം നടപ്പാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്കുള്ള ഇരയാണ് രോഹിത് വെമുല.  ഇന്ത്യയില്‍ മതനിരപേക്ഷതയുടെ പ്രധാന ശത്രു ബ്രാഹ്മണ്യമാണ്. മതനിരപേക്ഷത യുദ്ധം ചെയ്യേണ്ടത് ബ്രാഹ്മണ്യത്തിനെതിരായാണ്. സമത്വവും സാഹോദര്യവും ഭരണഘടനയുടെ ആമുഖത്തില്‍ മാത്രമേയുള്ളൂ. ഭരണഘടനയില്‍ ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും ഒരു നിയമം പോലും മതനിരപേക്ഷതക്ക് വേണ്ടി എഴുതിവച്ചിട്ടില്ല. മറ്റുള്ളവരെ  ഉള്‍കൊള്ളാന്‍ കഴിയുമ്പോഴേ മതനിരപേക്ഷ സമൂഹം സാധ്യമാകൂ. അതിനുള്ള ഉള്‍കാഴ്ച കേരളീയ സമൂഹത്തിന് നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടുപോയ  കൂട്ടായ്മയെ വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്.  മതനിരപേക്ഷതക്കായി വലിയ പ്ലാറ്റ്‌ഫോം രൂപപ്പെടുത്തണം.ഇന്ത്യയില്‍ ദളിതന്റെ പ്രശ്‌നം വലിയ സാമൂഹിക പ്രശ്‌നമായി തുടരുകയാണ്.
അയുക്തികതയെ മാറ്റി യുക്തിയെ പ്രതിഷ്ഠിക്കുകയെന്നതാണ് സെക്യുലിറസത്തിന്റെ കാതല്‍. അതിനായി തലച്ചോര്‍ യുക്തിയില്‍ കൊണ്ടുവരണം. ഇന്നലെവരെ അബോധ മനസിന്റെ പ്രവര്‍ത്തനമായിരുന്നു മതനിരപേക്ഷതയെങ്കില്‍ ഇന്നുമുതല്‍ ബോധപൂര്‍വമായ പ്രവര്‍ത്തനം കൊണ്ടേ മതനിരപേക്ഷത കൊണ്ടുവരാന്‍ സാധിക്കൂ. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങള്‍ നമ്മെ കൊണ്ടത്തെിക്കുന്നത് അതിലേക്കാണ്.

സെക്യുലര്‍ ഫോറം തൃശൂര്‍ സംഘടിപ്പിച്ച കേരളത്തിനൊരു സെക്യുലര്‍ അജന്‍ഡ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply