രഞ്ജിത് സിന്‍ഹയെ പുറത്താക്കണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ranjit-sinha-cbiഹരിത

ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ അത് ആസ്വദിക്കൂ, എന്ന സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധം. രാജ്യത്തെ കായികമേഖലയിലെ വാതുവെപ്പ് തടയാനാകുന്നില്ലെങ്കില്‍ അത് നിയമപരമാക്കണമെന്ന തലതിരിഞ്ഞ നിര്‍ദേശം മുന്നോട്ട് വെക്കവെയാണ് സിബിഐ ഡയറക്ടര്‍ ഈ സ്ത്രീവിരുദ്ധവും അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ പരാമര്‍ശം നടത്തിയത്. വാതുവെപ്പ് നിരോധിക്കുന്നത് പ്രയാസമേറിയ കാര്യമാണെന്നും അതില്‍ കാര്യമില്ലെന്നും സ്ഥാപിക്കാനായിരുന്നുവത്രെ സിന്‍ഹ ഇങ്ങനെ പ്രതികരിച്ചത്. സംസ്ഥാനങ്ങളില്‍ ലോട്ടറികള്‍ക്കും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചൂതാട്ടത്തിനും നിയമപരമായി പ്രവര്‍ത്തിക്കാമെങ്കില്‍ വാതുവെപ്പ് നിയമപരമാക്കുന്നതില്‍ തെറ്റില്ലെന്നും സിബിഐ ഡയറക്ടര്‍ പറഞ്ഞു. കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ക്കായി സര്‍ക്കാര്‍ തന്നെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. ആ ലിസ്റ്റിലായിരുന്നു അയാള്‍ ഇക്കാര്യവും പറഞ്ഞത്. ബലാല്‍സംഗം തടയാനാകില്ലെങ്കില്‍ അത് നിയമവിധേയമാക്കൂ എന്നുതന്നെയാണ് ഇയാള്‍ ഉദ്ദേശിച്ചതെന്നര്‍ത്ഥം. കായികരംഗത്തെ ധാര്‍മ്മികതയും സത്യസന്ധതയും എന്ന വിഷയത്തില്‍ സി.ബി.ഐ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്താണ് ഡയറക്ടര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. രഞ്ജിത് സിന്‍ഹയുടെ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.
ഏറെ വിവാദമായിരിക്കുകയാണെങ്കിലും രാജ്യത്തെ പ്രധാനപ്പെട്ട കുറ്റാന്വേഷണ ഏജന്‍സിയുടെ ഡയറക്ടറാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇയാളുടെ നേതൃത്വത്തിലുള്ള സിബിഐയില്‍ ഇനി സ്ത്രീകള്‍ക്ക് നീതി കിട്ടുമെന്ന് എങ്ങനെ പ്രതീക്ഷിക്കാം. അടിയന്തിരമായി ഇയാളെ ആ സ്ഥാനത്തുനിന്ന് പുറത്താക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply