
ഭരണാധികാരികളോടു കലഹിക്കാന്‍ അവകാശമുണ്ട്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഭരണാധികാരികളോടു കലഹിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതിനെ രാജ്യദ്രോഹമായി മുദ്രകുത്തുന്നതു ശരിയല്ല.. രാജ്യത്തിന്റെ അഖണ്ഡതയോടുള്ള കൂറും ഭരണകൂടത്തോടുള്ള വിയോജിപ്പും വ്യത്യസ്തമാണ്. ഭരണകൂടത്തിനെതിരേ വിയോജിക്കുകയും പ്രചാരണം നടത്തുകയും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ കാതല്‍. അത് വ്യക്തിയുടെ മനുഷ്യാവകാശവുമാണ്. ഏകാധിപതികള്‍ എതിര്‍ മുദ്രാവാക്യം ഇഷ്ടപ്പെടുന്നില്ല. വ്യത്യസ്തചിന്തകള്‍ ഉള്‍ക്കൊള്ളാനാകില്ലെങ്കില്‍ ഏകാധിപത്യത്തിലേക്കു നീങ്ങും. ഭൂരിപക്ഷത്തോടു വിയോജിക്കുന്നവര്‍ രാജ്യദ്രോഹമാണ് കാട്ടുന്നതെന്ന പ്രചാരണം തീര്‍ത്തും തെറ്റാണ്.
ജെ.എന്‍.യു വിലേത് വ്യത്യസ്ത സാഹചര്യമാണ്. അവിടെ സംവാദങ്ങളും ആശയങ്ങള്‍ കൂട്ടിമുട്ടുന്നതും പതിവാണ്. കനയ്യയ്ക്ക് ജാമ്യം നല്‍കുന്നതിനിടെ ഹൈക്കോടതി എഴുതിവച്ചതിനെ മുഴുവന്‍ അംഗീകരിക്കാനാകില്ല. 20 ദിവസം കനയ്യക്ക് ജയിലില്‍ കിടക്കേണ്ടിവന്നു. ഒടുവില്‍ തെളിവുകള്‍ എവിടെ എന്നു ചോദിക്കുമ്പോള്‍ ഉത്തരമുണ്ടോ?
മാധ്യമങ്ങള്‍ മുമ്പ് ഇതുപോലുളള സന്ദര്‍ഭങ്ങളില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ എപ്പോഴും അവര്‍ക്ക് അതിനാകുന്നില്ല. സ്വയംവരച്ച് അതിലൂടെ നീങ്ങുക എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനശില.
തത്വചിന്തയുടെ ആദ്യരക്തസാക്ഷിയാണ് സോക്രട്ടീസ്. അദ്ദേഹം നിയമത്തിനു കീഴ്‌പ്പെട്ട് ശിക്ഷ ഏറ്റുവാങ്ങി. എന്നാല്‍ കാഴ്ച്ചപ്പാടുകളില്‍ ഉറച്ചുനിന്നു. ഗാന്ധിജിയും മറ്റും ചിലവേളകളില്‍ നിയമലംഘനത്തിനു തുനിഞ്ഞു. തങ്ങളോടു വിയോജിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാണെന്നു പറയുന്നത് സൗകര്യപൂര്‍വം അവരെ നേരിടാനാണ്.
തൃശൂരില്‍ പുഴങ്കര ബാലനാരായണന്‍ അവാര്‍ഡ്ദാനസമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്

