
പ്രവാസികളെ അവഗണിച്ച ബജറ്റെന്ന് സികെ മേനോന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രവാസികളെകുറിച്ച് ഏറെ വാചാലമാകുന്നവരാണല്ലോ നാം. അവരുടെ സംഭാവനകളെ കുറിച്ചും അവരോട് നാം കാണിക്കുന്ന അവഗണനകളെ കുറിച്ചും നാമേറെ സംസാരിക്കുന്നു. തിരിച്ചുവരുന്ന പ്രവാസികളെ പുനവരധിവസിപ്പിക്കുന്ന വിഷയവും നാമേറെ ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു.
ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റില്‍ പ്രവാസികള്‍ക്കായി ഒന്നും തന്നെയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനേക്കാല്‍ ദുഖകരം ആരുംതന്നെ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല എന്നതാണ്. അവസാനം ഈ വിഷയം ഉന്നയിച്ചിരിക്കുന്നത് പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനും കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഒ.ഐ.സിസി റോബല്‍ കമ്മിറ്റി പ്രസിഡന്റുമായ അഡ്വ. സി കെ മേനോനാണ്. ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്ന് അദ്ദഹം വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. വര്‍ഷത്തില്‍ ഏകദേശം മൂന്ന് ബില്ല്യ ഡോളര്‍ കേരളത്തിലേക്ക് അയക്കുന്ന കേരളീയ പ്രവാസികള്‍ക്ക് ഉല്‍പ്പാദനപരമായ ഒരൊറ്റ പദ്ധതിയും ബജറ്റില്‍ അനുവദിക്കപ്പെട്ടില്ല. കേരളത്തിലെ പ്രവാസികളെ കുറിച്ച് ഒരു വരിപോലും പരാമര്‍ശിച്ചില്ലെന്നും സി കെ മേനോന്‍ കുറ്റപ്പെടുത്തി. എം സാന്റടക്കമുള്ള നിര്‍മാണ വസ്തുക്കള്‍ക്കേര്‍പ്പെടുത്തിയ നികുതി ജനങ്ങള്‍ക്ക് അമിത ഭാരമാവും. ഇത് നിര്‍മാണ മേഖലയെ മാത്രമല്ല ബാധിക്കുക മറിച്ച് ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്നും സി കെ മേനോന്‍ ചൂണ്ടിക്കാട്ടി. വ്യാപാരവാണിജ്യ മേഖലയെ സഹായിക്കു യാതൊന്നും ബജറ്റിലില്ലെന്നും സി കെ മേനോന്‍ അഭിപ്രായപ്പെട്ടു.
