
പുരസ്‌കാരവുമായി ഉമ്മന്‍ ചാണ്ടി വരുമ്പോള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി… താങ്കളുടെ ഓഫീസിന്റെ വിശ്വാസ്യത എന്തൊക്കെ പറഞ്ഞാലും കൂടുതല്‍ കൂടുതല്‍ ചോദ്യം ചെയ്യപ്പെടുന്നു. ശ്രീധരന്‍ നായര്‍ എന്ന ഒരാള്‍ ജോപ്പന്‍ എന്ന താങ്കളുടെ സ്റ്റാഫിന് 40,00,000 രൂപ അനധികൃതമായി നല്‍കിയത് താങ്കളുടെ ഓഫീസ് എന്ന വിശ്വാസത്തില്‍ തന്നെയാണ്. ശരിയാണ്, താങ്കള്‍ക്ക് നേരിട്ട് സംഭവത്തില്‍ പങ്കുണ്ടാകണമെന്നില്ല. ഒരു ഭ്രാന്തന്‍, താങ്കളുടെ കസേരയില്‍ കയറിയിരുന്ന സംഭവംപോലും കേരളത്തില്‍ ഉണ്ടായിട്ടുണ്ട.് അത്രമാത്രം സുതാര്യമാണ് താനെന്നു താങ്കള്‍ക്ക് വാദിക്കാം. എന്നാല്‍ ഭ്രാന്തനെപോലെയല്ലല്ലോ കോടികളുടെ അഴിമതി നടത്താന്‍ കച്ചകെട്ടി വന്നവര്‍. അതുപോലെ താങ്കളുടെ പരിപാടികള്‍പോലും തയ്യാറാക്കുന്നവരല്ലേ ഈ സ്റ്റാഫ്? ഈ സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടത് എന്നു ചിന്തിക്കുക.. സമാനമായ ഒരു സംഭവത്തില്‍ കേന്ദ്രത്തില്‍ ഒരു മന്ത്രി അടുത്തു രാജിവെച്ചിരുന്നു. എന്തായാലും ഐക്യരാഷ്ട്രസഭയില്‍ കേരളത്തിന്റെ പ്രശസ്തി വാനോളമുയര്‍ത്തി പുരസ്‌കാരവും വാങ്ങിയാണ് താങ്കളുടെ തിരിച്ചുവരവ്. ഇപ്പോള്‍ അന്വേഷണം കഴിഞ്ഞ് കുറ്റക്കാരനല്ലെന്നു തെളിയുന്നതുവരെ ഒഴിഞ്ഞുനിന്നാല്‍ അതായിരിക്കും താങ്കള്‍ക്ക് കൂടുതല്‍ പ്രശസ്തിക്കു കാരണമാകുക. ശരിയല്ലേ…..?

