
ടോള്‍ നിരക്കു കൂട്ടി : സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മഹാത്മാഗാന്ധിയുടെ ജന്മദിന പുലരിയില്‍ ജനങ്ങളെ പിഴിയാനുള്ള സ്വാതന്ത്ര്യം ടോള്‍ കമ്പനിക്ക്. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ ടോള്‍നിരക്ക് കൂട്ടിയത് അര്‍ദ്ധരാത്രിയില്‍. അഞ്ചുമുതല്‍ 25 ശതമാനം വരെയാണ് വര്‍ദ്ധന നടപ്പാക്കിയിരിക്കുന്നത്. ടോള്‍ നിരക്ക് കൂട്ടില്ല എന്ന സര്‍ക്കാര്‍ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകമാണ് ഈ തീരുമാനം.
കരാര്‍ പ്രകാരമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ ടോള്‍ നിരക്ക് വര്‍ധിപ്പിക്കൂ എന്ന ഉറപ്പാണ് അര്‍ദ്ധരാത്രിയില്‍ ലംഘിക്കപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. അന്ന്് 10 മുതല്‍ 40 ശതമാനം വരെ വര്‍ധനവാണുണ്ടായത്.
ഇന്നലത്തെ വര്‍ദ്ധനവനുസരിച്ച് കാര്‍, ജീപ്പ്, വാന്‍ എന്നിവയുടെ ടോള്‍ നിരക്ക് 90ല്‍ നിന്ന് 95 രൂപയായി. ചെറുകിട വാഹനങ്ങള്‍ 165 രൂപ നല്‍കണം. നേരത്തെ 155 രൂപയായിരുന്നു നിരക്ക്. ചരക്ക് വാഹനങ്ങളുടെ ടോള്‍ നിരക്ക് 155 രൂപയില്‍ നിന്ന് 165 രൂപയാക്കി. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ 530 രൂപ നല്‍കണം. നേരത്തെ 505 രൂപയായിരുന്നു നിരക്ക്.
എന്തായാലും ജനങ്ങള്‍ രംഗത്തിറങ്ങുകയും പി സി ചാക്കോ എംപി ഇടപെടുകയും ചെയ്തതോടെ തല്‍ക്കാലം ടോള്‍ നിരക്കു വര്‍ദ്ധന നിര്‍ത്തിവെച്ചിട്ടുണ്ട്.

