കല്ല്യാണ്‍ സമരത്തിന് വിജയം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

kalyanആറു ജീവനക്കാരുടെ സമരത്തിന് വിജയകരമായ പരിസമാപ്തി. ജീവനക്കാരുടെ മിക്കവാറും ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ ജീവനക്കാരും അസംഘടിത തൊഴിലാളി യൂണിയനും ഐക്യദാര്‍ഢ്യ സമിതിയും തീരുമാനിച്ചത്.
കരാറനുസരിച്ച് ആറു ജീവനക്കാരേയും തിരിച്ചെടുക്കും. നഗരത്തിലെ കല്ല്യാണ്‍ സാരീസിന്റെ ഡിപ്പോയിലേക്കാണ് എല്ലാവരേയും തിരിച്ചെടുക്കുക. സമരകാലത്തെ വേതനവും ആനുകൂല്യങ്ങളുമെല്ലാം ഇവര്‍ക്കു നല്‍കും. ഭാവിയിലെ ജോലി സുരക്ഷിതത്വവും ഉറപ്പു വരുത്തും. ഇവര്‍ സമരം ചെയ്തതിന്റെ ഫലമായി മുഴുവന്‍ ജീവനക്കാരുടെയും വേതനം വര്‍ദ്ധിപ്പിച്ചിരുന്നു. ആ വര്‍ദ്ധനവ് ഇവര്‍ക്കും ലഭിക്കും. കൂടാതെ ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ ഇരിക്കാനുള്ള സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. തൊഴിലിടത്തെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കും. മാധ്യമങ്ങളോ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളോ അവഗണിച്ചിട്ടും (ഒരു ഘട്ടത്തിനുശേഷം എ ഐ ടി യു സിയും സിപിഐ പോഷകസംഘടനകളും സജീവമായത് മറക്കുന്നില്ല) നേടിയ ഈ വിജയം കേരളത്തിലെ അസംഘടിത തൊഴിലാളി മേഖലക്ക് നല്‍കുന്ന ഊര്‍ജ്ജം ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാവും.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply